ബർലിൻ:അഫ്ഗാനിസ്താനിൽ സൈനികരുടെ എണ്ണം വർധിപ്പിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ജർമൻ ചാൻസലർ അംഗലാ മെർകൽ. അഫ്ഗാനിൽ സേനാവിന്യാസം ശക്തിപ്പെടുത്താൻ നാറ്റോ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് സഖ്യത്തിലെ പ്രബല അംഗമായ ജർമനിയുടെ പ്രഖ്യാപനം. ബർലിനിൽ നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്റ്റോൾട്ടൻബർഗുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മെർകൽ നിലപാട് വ്യക്തമാക്കിയത്.
വടക്കൻ അഫ്ഗാനിസ്താനിൽ നടക്കുന്ന നാറ്റോയുടെ സൈനിക പരിശീലന ദൗത്യത്തിൽ ജർമനി തുടർന്നും ഭാഗമായിരിക്കുമെന്ന് അറിയിച്ച മെർകൽ, അഫ്ഗാനിസ്താനിൽ സൈനികശേഷി വർധിപ്പിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്നും പറഞ്ഞു. കൂടിക്കാഴ്ച ഉൗഷ്മളമായിരുെന്നന്നും എന്നാൽ, അഫ്ഗാനിലെ സേനാവിന്യാസം സംബന്ധിച്ചുമാത്രം അംഗലാ മെർകൽ വിരുദ്ധാഭിപ്രായം രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
അഫ്ഗാനിസ്താനിൽ സേനാവിന്യാസം ശക്തമാക്കാൻ അംഗരാജ്യങ്ങൾക്കുമേൽ നാറ്റോ നീക്കം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്േറ്റാൾട്ടൻബർഗ് ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ഉടൻ തീർപ്പുണ്ടാവുമെന്നും മേയ് 25ന് ബ്രസൽസിൽ നടക്കുന്ന നാറ്റോയുടെ വാർഷിക ഉച്ചകോടിയിൽ ഇക്കാര്യത്തിൽ പ്രാധാന്യത്തോടെ ചർച്ചചെയ്യുമെന്നും സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
2014ൽ അഫ്ഗാനിസ്താനിൽ സൈനികനടപടി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, അഫ്ഗാൻസൈന്യത്തിന് പരിശീലനം നൽകുന്നതിന് നാറ്റോയുടെ 13450 സൈനികർ അടങ്ങുന്ന സേന അവിടെ തുടരുകയാണ്. അതിനിടെ, അഫ്ഗാനിസ്താനിൽ യു.എസ് സൈനികരുടെ എണ്ണം 3000ൽനിന്ന് 5000 ആയി വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇൗയാഴ്ച ഡോണൾഡ് ട്രംപ് തീരുമാനമെടുക്കുമെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.