പാരിസ്: വേശ്യാവൃത്തിയിലേക്ക് എത്തിപ്പെട്ട നിരവധി കുട്ടികളെ ഇറ്റാലിയൻ അതിർത്തിയിൽനിന്ന് രക്ഷപ്പെടുത്തി. പ്രായപൂർത്തിയാവാത്ത കുട്ടികളിൽ ഭൂരിഭാഗവും ആഫ്രിക്കൻ മരുഭൂമികളിൽ നിന്നുള്ളവരാണ്. ഇറ്റലിയിൽനിന്ന് ഫ്രാൻസിലേക്കുള്ള യാത്രയിൽ അതിർത്തി കടക്കാൻ ഡ്രൈവർമാർക്ക് പണം നൽകാനില്ലാത്തതിനാലാണ് ഇൗ കുട്ടികൾക്ക് ശരീരം വിൽക്കേണ്ടിവന്നത്.
50നും 150നുമിടെ ഫ്രാങ്സാണ് ഡ്രൈവർമാർ കൂലിയായി ചോദിക്കുന്നത്. ശരീരം നൽകാൻ തയാറാണെങ്കിൽ കിടപ്പാടവും ഭക്ഷണവും കുട്ടികൾക്ക് ലഭിക്കും. സേവ് ദ ചിൽഡ്രൻ ഇറ്റലി എന്ന സന്നദ്ധസംഘടനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടിയ ബന്ധുക്കൾക്കൊപ്പം ചേരാനാണ് ഇൗ കുട്ടികൾ യാത്രതിരിച്ചത്. ഇവരിൽ കൂടുതലും പെൺകുട്ടികളാണെന്നും അവർ കൂടുതൽ ചൂഷണം നേരിടുകയാണെന്നും സേവ് ദ ചിൽഡ്രൻ എന്ന സംഘടനയുടെ മേധാവി റഫേല മിലാനോ അറിയിച്ചു.
ഇറ്റാലിയൻ അതിർത്തിയിലെ വെൻറിമിഗ്ല്യ നഗരമാണ് ഫ്രാൻസിനെ ലക്ഷ്യംവെക്കുന്ന അഭയാർഥികളുടെ പ്രധാന താവളം. ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലും അഭയാർഥിക്കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ട്. 2017നും 2018നുമിടെ ഇൗ രീതിയിൽ ചൂഷണം ചെയ്്തത് 1900 പെൺകുട്ടികളെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.