മെഡിറ്ററേനിയനില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 100ഓളം പേരെ കാണാതായി

റോം: ലിബിയയില്‍നിന്ന് യൂറോപ്പിലേക്ക് പോകുന്നതിനിടെ മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 100ഓളം പേരെ കാണാതായി. ഇവരില്‍ എട്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായും ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
എന്നാല്‍, പ്രതികൂലമായ കാലാവസ്ഥയും കടലിലെ പ്രക്ഷുബ്ധാവസ്ഥയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.

നാലുപേരെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 107 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് ഇവരില്‍നിന്ന് ലഭിക്കുന്ന വിവരം. ലിബിയന്‍ തീരത്തുനിന്ന് 50 കി.മീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന ഫ്രാന്‍സിന്‍െറ കപ്പലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇറ്റലിയുടെ നേവല്‍ ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നു.

ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ വഴിയാണ് ഇവരത്തെുന്നത്. ലിബിയയിലെ രാഷ്ട്രീയമാറ്റത്തിന് ശേഷമാണ് ആളുകള്‍ യൂറോപ്പിലേക്ക് കടല്‍ കടക്കുന്നത് വര്‍ധിച്ചത്. ലിബിയന്‍ തീരത്തുനിന്ന് 300 കി.മീറ്റര്‍ ദൂരത്താണ് ഇറ്റലി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ 5000ത്തിലധികംപേര്‍ മുങ്ങിമരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

Tags:    
News Summary - Migrant crisis: About 100 feared drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.