ലണ്ടൻ: ‘തീവ്രവാദിയെന്ന് തോന്നിപ്പിക്കുന്ന ഹിജാബ്’ നീക്കാൻ തൊഴിലുടമ ആവശ്യപ്പെട്ടതായി സ്ത്രീയുടെ പരാതി. ബ്രിട്ടൻ മാഞ്ചസ്റ്റർ തൊഴിൽ ട്രൈബ്യൂണലിനു മുന്നിലാണ് മതപരമായ വിവേചനം കാണിച്ചതായി സ്ത്രീ പരാതിപ്പെട്ടത്. ഹിജാബിെൻറ കറുത്തനിറം ഭീകരവദവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുമെന്നും അതിനാൽ നിറം മാറ്റണമെന്നും ഇവരോട് ആവശ്യപ്പെട്ടതായി പരാതിയിലുണ്ട്.
വെള്ളക്കാരും മുസ്ലിം ഇതര വിഭാഗങ്ങളും കൂടുതൽ സമീപിക്കുന്ന കമ്പനിയിൽ ഹിജാബ് ധരിക്കുന്നത് ഭീതിയുണ്ടാക്കുമെന്ന് സഹപ്രവർത്തകൻ പറഞ്ഞതായും പരാതിക്കാരി ആരോപിക്കുന്നുണ്ട്.
പിന്നീട് കമ്പനിയിൽനിന്ന് രാജിവെക്കേണ്ടിവന്ന സ്ത്രീയുടെ പരാതി കേൾക്കാൻ ആരും സന്നദ്ധമായില്ലെന്നും മതപരവും ലിംഗപരവുമായ കാരണങ്ങളാൽ വിവേചനത്തിനിരയായെന്നും പരാതിയിൽ ബോധിപ്പിച്ചു. ബ്രിട്ടനിൽ തൊഴിലിടങ്ങളിൽ മതപരമായ വിവേചനങ്ങൾ അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.