ജറൂസലം: ഇസ്രായേലിൽ ഐക്യ സർക്കാറിന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ നീക്കം പാളി. അഴിമതിക്കേസുകളിൽ കുടുങ്ങിയ നെതന്യാഹുവിനു കീഴിൽ സർക്കാർ രൂപവത്കരണത്തിനില്ലെന്ന് 33 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബ്ലൂ ആൻഡ് വൈറ്റ് നേതാവ് ബെന്നി ഗ്രാൻഡ്സ് വ്യക്തമാക്കി. ഇതോടെ, രാജ്യത്ത് രണ്ടാംതവണയും മന്ത്രിസഭ രൂപവത്കരണം പ്രതിസന്ധിയിലായി.
അഴിമതിക്കേസുകളിൽ പ്രതിചേർക്കണോ എന്നവിഷയത്തിൽ നെതന്യാഹുവിെൻറ അഭിഭാഷകർ ഇസ്രായേൽ അറ്റോണി ജനറലിനു മുന്നിൽ ഹാജരായ ദിവസമാണ് മുഖ്യ എതിരാളികൾ നിലപാട് മാറ്റിയത്. തുടർച്ചയായ നാലു ദിവസം നെതന്യാഹുവിെൻറ അഭിഭാഷകരുടെ വാദം കേട്ടശേഷമാകും അറ്റോണി ജനറൽ തീരുമാനമെടുക്കുക. അഴിമതി, വഞ്ചന, വിശ്വാസലംഘനം തുടങ്ങിയവയാണ് നെതന്യാഹു നേരിടുന്ന ആരോപണങ്ങൾ. അധികാര നഷ്ടം കേസിെൻറ സ്വഭാവം മാറ്റുമെന്നതിനാൽ ഏതു വിധേനയും ഭരണം നിലനിർത്താൻ െനതന്യാഹു ശ്രമം തുടരുന്നുണ്ട്. എന്നാൽ, െനതന്യാഹു നയിക്കുന്ന മന്ത്രിസഭയിൽ അംഗമാകാനാവില്ലെന്നാണ് ബ്ലൂ ആൻഡ് വൈറ്റിെൻറ നിലപാട്.
തുടർച്ചയായ രണ്ടാം തവണയാണ് രാജ്യത്ത് ഭരണപ്രതിസന്ധി ശക്തമാകുന്നത്.
ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ തൂക്കുസഭ നിലവിൽവരുകയും കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ ഒരു കക്ഷിക്കും സാധ്യമാകാതെവരുകയും ചെയ്തതോടെ സെപ്റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇതിലും ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. പ്രധാന കക്ഷികൾ ഒന്നാകാനുള്ള നെതന്യാഹുവിെൻറ തിരക്കിട്ട നീക്കങ്ങൾക്കാണ് ഒടുവിൽ കനത്ത തിരിച്ചടി.
പ്രധാനമന്ത്രിയാകാൻ സാധിച്ചില്ലെങ്കിൽ െനതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്.
കേസുകൾ മൂന്ന്; കുരുക്ക് മുറുകി ‘ബിബി’
ടെൽ അവീവ്: 4000, 1000, 2000 എന്നിങ്ങനെ പേരിട്ട മൂന്നു കേസുകളാണ് നെതന്യാഹുവിനെ കാത്തുകിടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ‘ബെസകി’ന് വഴിവിട്ട സഹായം ഭരണതലത്തിൽ നൽകിയെന്നാണ് ‘4000’ എന്ന കേസ്. പകരം ബെസക് മുൻ ചെയർമാെൻറ ഉടമസ്ഥതയിലുള്ള വാർത്ത വെബ്സൈറ്റിൽ െനതന്യാഹുവിന് അനുകൂലമായി തുടരെ വാർത്ത നൽകണമെന്നായിരുന്നു കരാർ.
എതിർപത്രത്തിെൻറ പ്രചാരം കുറക്കാൻ നിയമനിർമാണം നടത്തിയാൽ അനുകൂല വാർത്തകൾ നൽകാമെന്ന് ഇസ്രായേലിലെ ദിനപത്രം ‘യെദിയോത്ത് അഹ്റോനോത്തു’മായി ഉണ്ടാക്കിയ കരാറാണ് 2000 എന്നുപേരിട്ട കേസിലെ പരാതി.
ഹോളിവുഡ് നിർമാതാവും ഇസ്രായേൽ പൗരനുമായ അർനോൺ മിൽച്ചൻ, ആസ്ട്രേലിയൻ ശതകോടീശ്വരൻ തുടങ്ങിയവർക്ക് രാഷ്ട്രീയ സഹായം നൽകിയതിന് സമ്മാനം കൈപ്പറ്റിയെന്നാണ് മൂന്നാമത്തെ കേസ്. നെതന്യാഹുവിനെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ഫെബ്രുവരിയിൽ അറ്റോണി ജനറൽ മാൻഡൽബ്ലിറ്റ് സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.