ജറൂസലം: വാശിയേറിയ പോരാട്ടം നടന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിൽ ബിന്യമിൻ നെതന്യാഹു വീ ണ്ടും അധികാരത്തിലേക്ക്. 120 അംഗ പാർലമെൻറിൽ നെതന്യാഹുവിെൻറ ലിക്കുഡ് പാർട്ടിയും പ്രധാ ന എതിരാളി ബെന്നി ഗാൻറ്സിെൻറ കഹോൽ ലവാൻ പാർട്ടിയും 35 സീറ്റു വീതമാണ് നേടിയതെങ്കിലും മറ്റു പാർട്ടികളുടെ പിന്തുണയോടെ നെതന്യാഹു അധികാരത്തിൽ തുടരുമെന്നാണ് സൂചനകൾ.
വലതുപക്ഷ പാർട്ടികൾ നെതന്യാഹുവിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ 65 എം.പിമാരുടെ പിന്തുണയാണ് നെതന്യാഹുവിന് ഉറപ്പായത്. ഉടൻ സർക്കാർ രൂപവത്കരിക്കുമെന്ന് നെതന്യാഹുവും പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തേക്കാൾ അഞ്ചു സീറ്റുകൾ ലിക്കുഡ് പാർട്ടി അധികം നേടിയിട്ടുണ്ട്.
വർധിച്ച ജനപിന്തുണക്കുള്ള സൂചനയാണിതെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇത് അഞ്ചാം തവണയാണ് ‘ബിബി’യെന്ന് വിളിേപ്പരുള്ള നെതന്യാഹുവിന് അധികാരത്തിലേക്കുള്ള വഴിതുറക്കുന്നത്. വൻ അഴിമതി ആരോപണങ്ങൾ നേരിട്ട നെതന്യാഹുവിന് രാഷ്ട്രീയ അതിജീവനത്തിന് ജയം അനിവാര്യമായിരുന്നു. ഇതോടെ ഇസ്രായേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരം കൈയാളിയ പ്രധാനമന്ത്രിയെന്ന സ്ഥാനവും നെതന്യാഹുവിന് കൈവരുകയാണ്. രാഷ്ട്രസ്ഥാപകൻ ഡേവിഡ് ബെൻഗൂറിയെൻറ റെക്കോഡാകും നെതന്യാഹു മറികടക്കുക. രാഷ്ട്രസ്ഥാപനത്തിനുശേഷം ഇസ്രായേലിൽ ജനിച്ച ആദ്യ പ്രധാനമന്ത്രിയും നെതന്യാഹുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.