ന്യൂസിലൻഡിൽ പുതിയ കോവിഡ് കേസുകൾ കുറഞ്ഞു

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് കുറഞ്ഞതായി റിപ്പോർട്ട്. ഒരു ദിവസം കോവിഡ് നിർ ണയ പരിശോധന നടത്തിയ 4241 പേരിൽ എട്ടു പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റിസോർട്ട് പട്ടണമായ ക്വീൻസ് ടൗണിൽ സൂപ്പർ മാർക്കറ്റിന് പുറത്താണ് രോഗനിർണയ പരിശോധന സംഘടിപ്പിച്ചത്.

രാജ്യത്ത് ലോക് ഡൗൺ നാലു ദിവസം പിന്നിട്ട സാഹചര്യത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേൻ പുതിയ നടപടികൾ പ്രഖ്യാപിക്കും. തിങ്കളാഴ്ച മുതൽ ചെറിയ ഇളവുകൾ വരുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഇത് ചെറിയ സ്പ്രിന്‍റ് ഇനമല്ലെന്നും മാരത്തോൺ പോലെ വലിയ മൽസരമാണെന്നും ധനമന്ത്രി ഗ്രാന്‍റ് റോബർസ്റ്റോൺ ചൂണ്ടിക്കാട്ടി.

ന്യൂസിലൻഡിൽ ഇതുവരെ 1,409 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 പേർ മരിച്ചു. 816 പേർ രോഗമുക്തി നേടി.

Tags:    
News Summary - New Zealand records lowest new covid cases -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.