ലണ്ടന്‍: നൂറു കണക്കിന് മില്യൺ പൗണ്ട് ചെലവഴിച്ച് സര്‍ക്കാര്‍ നടത്തിയ കൊറോണ വാക്സിന്‍ പരീക്ഷണങ്ങള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കോവിഡിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ മുൻനിരയിൽ ബ്രിട്ടൻ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ശ്രദ്ധേയമായ ഈ വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും മരുന്ന് പരീക്ഷണം വിജയിക്കുമെന്ന് ഉറപ്പു പറയാനാവില്ലെന്ന് സര്‍ക്കാരിൻെറ ചീഫ് സയന്‍റിഫിക് ഓഫീസര്‍ സര്‍ പാട്രിക് വാലന്‍സും ആവര്‍ത്തിച്ചു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വാക്സിന്‍ വന്‍ തോതില്‍ നിര്‍മ്മിക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.