സ്റ്റോക്ഹോം: ഇൗ വർഷത്തെ നൊബേൽ പുരസ്കാരങ്ങൾ തിങ്കളാഴ്ച മുതൽ പ്രഖ്യാപിക്കും. ഫിസിയോളജി, മെഡിസിൻ പുരസ്കാരങ്ങളാണ് ഇന്നു പ്രഖ്യാപിക്കുക. 70 വർഷത്തിനിടെ ആദ്യമായി സാഹിത്യ നൊബേൽ ഇല്ലാതെയാണ് ഇക്കുറി പുരസ്കാര പ്രഖ്യാപനം എന്ന പ്രത്യേകതയുണ്ട്. ഇക്കാര്യം സ്വീഡിഷ് അക്കാദമി നേരത്തേ വ്യക്തമാക്കിയിരുന്നു. 2018ലെ പുരസ്കാരം അടുത്തവർഷത്തെ പുരസ്കാരത്തിനൊപ്പം നൽകാനാണ് തീരുമാനം.
ഇത്തവണ സമ്മാന പ്രഖ്യാപനത്തിെൻറ സ്ഥാനത്ത് പേജുകൾ ഒഴിച്ചിടും. എഴുത്തുകാരുടെ പേരുകൾ നൽകാതെ ഒഴിഞ്ഞ പേജുമായാണ് നൊബേൽ പുരസ്കാര സമിതി അംഗവും എഴുത്തുകാരിയുമായ കാതറീന ഫ്രോസ്റ്റൈൻസെൻറ ഭർത്താവും ഫോേട്ടാഗ്രാഫറുമായ ജീൻ ക്ലോഡ് അർനോൾട്ടിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ തുടർന്നാണ് സാഹിത്യ നൊബേൽ ഇക്കുറി വേണ്ടെന്നുവെച്ചത്. വിവാദത്തെ തുടർന്ന് കാതറീന സമിതിയിൽനിന്ന് രാജിവെക്കുകയും ചെയ്തു.
18 സ്ത്രീകളാണ് മീ ടൂ കാമ്പയിനിെൻറ ഭാഗമായി പരാതിയുമായി രംഗത്തുവന്നത്. 72കാരനായ അർനോൾട്ടിനെതിരായ കേസുകളിലൊന്നിൽ വിധി പറയുന്നതും തിങ്കളാഴ്ചയാണ്. അർനോൾട്ടിന് മൂന്നുവർഷം തടവുശിക്ഷയെങ്കിലും വിധിക്കണമെന്നാണ് പ്രോസിക്യൂഷെൻറ ആവശ്യം. നൊബേൽ നിയമങ്ങൾ കാറ്റിൽപറത്തി പുരസ്കാര വിവരങ്ങൾ അർനോൾട്ട് ചോർത്തിയതായും ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.