സോൾ: േമയോടെ ഉത്തരകൊറിയ ആണവ പരീക്ഷണനിലയം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയ. പൊതുജനമധ്യത്തിലാകും പംഗേരിയിലെ ആണവനിലയം ഉത്തരകൊറിയ അടച്ചുപൂട്ടുകയെന്ന് ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിെൻറ ഒാഫിസിൽ നിന്ന് അറിയിച്ചു.
നിരീക്ഷണത്തിന് യു.എസിലെയും ദക്ഷിണകൊറിയയിലെയും വിദഗ്ധരെ ക്ഷണിക്കുകയും ചെയ്യും. നടപടികൾ സുതാര്യമാക്കുന്നതിെൻറ ഭാഗമാണിത്. സെപ്റ്റംബറിൽ ഇൗനിലയം ഭാഗികമായി തകർന്നതായി ശാസ്ത്രജ്ഞന്മാർ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഇരു കൊറിയകളുടെയും തലവന്മാരായ കിം ജോങ് ഉന്നും മൂൺ ജെ ഇന്നും നടത്തിയ കൂടിക്കാഴ്ചയിൽ കൊറിയൻ മേഖല ആണവ നിരായുധീകരിക്കാൻ ധാരണയിലെത്തിയിരുന്നു. ഇരുവരുടെയും ചർച്ച വിജയകരമായതോടെ, കിമ്മുമായുള്ള കൂടിക്കാഴ്ച നാലാഴ്ചക്കകം ഉണ്ടാകുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം അറിയിക്കുകയും ചെയ്തു.
2006 മുതൽ പംഗേരിയിലെ നിലയത്തിൽ വെച്ച് ആറ് ആണവപരീക്ഷണങ്ങളാണ് നടത്തിയത്. 2017 സെപ്റ്റംബറിൽ അതിെൻറ പ്രകമ്പനങ്ങൾ നിലയത്തിൽ അനുഭവപ്പെട്ടു. അതിനിടെ ആണവനിലയം അറ്റകുറ്റപ്പണികൾ നടത്താൻ പോലും സാധിക്കാത്ത വിധം തകർന്നതായി അഭ്യൂഹങ്ങൾ പ്രചരിച്ചു. തുടർന്നാണ് നിലയം അടച്ചുപൂട്ടാൻ കിം തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കിമ്മിന് പ്രത്യാശയുണ്ടെന്നും ദക്ഷിണ കൊറിയൻ വക്താവ് അറിയിച്ചു.
യു.എസുമായി സമാധാനകരാറിൽ ഒപ്പുവെക്കുന്നതോടെ, ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഉത്തരകൊറിയക്ക് ആണവായുധങ്ങൾ ആവശ്യമില്ലെന്നാണ് കിമ്മിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.