റോം: സ്വന്തം നാട്ടിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്ന കുടിയേറ്റക്കാരുടെ യാതന അവഗണിക്കരുതെന്ന് ലോകത്തെ ഒാർമിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പയുെട ക്രിസ്മസ് ദിന സന്ദേശം.
ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ യാതന കണ്ടില്ലെന്നു നടിക്കരുത്. നസ്രേത്തിൽ നിന്ന് ബത്ലഹേമിലേക്ക് ചേക്കേറിയ യേശുവിെൻറ മാതാപിതാക്കളായ മേരിയും ജോസഫും കുടിയേറ്റക്കാരുടെ പൂർവികരാണ്. ഇവരുടെ യാത്രാവഴിയിൽ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ടെന്നും ബൈബിളിലെ കഥ ഒാർമിപ്പിച്ചുെകാണ്ട് പോപ്പ് പറഞ്ഞു. അത്തരത്തിൽ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണിൽ നിന്നു പുറത്താക്കപ്പെടുന്നതെന്നും പോപ്പ് ഒാർമിപ്പിച്ചു.
നിരപരാധികരുടെ രക്തം വീഴ്ത്തുന്നതിൽ ഒരു പ്രശ്നവും കാണാത്ത നേതാക്കളാണ് പലരുടെയും പാലായനത്തിന് ഇടവരുത്തുന്നതെന്നും മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശത്തിൽ അറിയിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തിൽ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.