റോം: ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച നഴ്സ് ആത്മഹത്യ ചെയ്തു. താന്നിലൂടെ മറ്റുള്ളവർക്ക് കൂടി വൈറസ് ബാധിച്ചു വെന്ന മനോവിഷമത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാനിയേല ട്രെസ്സിയെന്ന 34 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്.
ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ലോംബാർഡിയിലെ ആശുപത്രിയിൽ തുടക്കം മുതൽ രോഗികളെ പരിചരിച്ച് വരികയായിരുന്നു അവർ. ഇറ്റലയിലെ ദേശീയ നഴ്സസ് ഫെഡറേഷൻ പ്രസ്താവനയിലൂടെ അവരുടെ മരണം സ്ഥിരീകരിക്കുകയും മരണത്തിലുള്ള കടുത്ത ദുഃഖം അറിയിക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന കോവിഡ് 19 ബാധ നിയന്ത്രണ വിധേയമാക്കുന്നതിനിടെ താൻ കാരണം മറ്റുള്ളവർക്കും രോഗം പടർന്നുകാണുമോ എന്ന ഭയത്താൽ ഡാനിയേല കനത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി നഴ്സുമാരുടെ ഫെഡറേഷൻ അറിയിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.