യുെനെറ്റഡ് നേഷൻസ്: പാകിസ്താനിൽ സായുധ സംഘങ്ങളിലേക്ക് കുട്ടികളെ വ്യാപകതോതിൽ റിക്രൂട്ട് ചെയ്യുകയാണെന്ന് െഎക്യരാഷ്ട്ര സഭ. ഇവരെ ചാവേറുകളായി ഉപയോഗിക്കുകയാണെന്നും യു.എൻ ആരോപിച്ചു. ചാവേറാകാൻ കുട്ടികൾക്ക് പരിശീലനം നൽകുന്ന വിഡിയോ ദൃശ്യങ്ങളും െഎക്യരാഷ്ട്രസഭ പുറത്തുവിട്ടു.
പെൺകുട്ടികളുൾപ്പെടെയുള്ളവർക്ക് തെഹ്രീകെ താലിബാൻ പരിശീലനം നൽകുന്നതാണ് ദൃശ്യങ്ങളിൽ. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് തടയാൻ പാകിസ്താനിലെ സ്കൂളുകൾ സായുധസംഘങ്ങൾ ബോംബുവെച്ച് തകർക്കുന്നതിൽ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾ തടയാൻ പാക് സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.