ഇസ്ലാമാബാദ്: അനധികൃത സ്വത്തു സമ്പാദനത്തിൽ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനുമെതിരെ ഫയൽ ചെയ്ത 15 കേസുകൾ വീണ്ടും അന്വേഷിക്കണമെന്ന് സംയുക്താന്വേഷണ സംഘം പാക് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ജൂലൈ 10നാണ് അന്വേഷണ സംഘം സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇൗ 15 കേസുകളിൽ മൂന്നെണ്ണം പാകിസ്താൻ പീപ്ൾസ് പാർട്ടിയുടെ ഭരണകാലമായ 1994 -2011ന് ഇടയിലും 12 എണ്ണം പർവേസ് മുശർറഫിെൻറ കാലത്തുമാണ് ഫയൽ ചെയ്തതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. നവാസ് ശരീഫിെൻറ കുടുംബം ലണ്ടനിൽ നാല് ആഡംബര ഫ്ലാറ്റുകൾ വാങ്ങിയതും അന്വേഷണത്തിെൻറ പരിധിയിലുണ്ട്. 1999ൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അന്വേഷണം തുടങ്ങിയ കേസാണിത്.
ഏപ്രിൽ 20ന് ഇൗ കേസിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് സുപ്രീംകോടതി സംയുക്ത അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. ലാഹോർ ഹൈകോടതി വിധി പുറപ്പെടുവിച്ച എട്ട് കേസുകളിൽ നിയമലംഘനങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മതിയായ വിചാരണ കൂടാതെയും തെളിവുകൾ സ്വീകരിക്കാതെയുമാണ് കേസുകൾ തീർപ്പാക്കിയതെന്നും സംഘം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.