വ​യ​റു​വേ​ദ​ന​യു​മാ​യെ​ത്തി​യ യു​വ​തി​യു​ടെ വ​യ​റ്റി​ൽ ക​മ്പി​വ​യ​ർ 

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​യി​ലാ​ണ്​ സം​ഭ​വം. ക​ല​ശ​ലാ​യ വ​യ​റു​വേ​ദ​ന​യു​മാ​യാ​ണ്​ ആ 30​കാ​രി ഡോ​ക്​​ട​റെ സ​മീ​പി​ച്ച​ത്. ഡോ​ക്​​ട​ർ അ​വ​രു​ടെ ഹൃ​ദ​യ​മി​ടി​പ്പ്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കി​റു​കൃ​ത്യ​മാ​യി മി​ടി​ക്കു​ന്നു​ണ്ട്. ലാ​ബ്​ പ​രി​ശോ​ധ​ന​ക​ളും അ​ൾ​ട്രാ​സൗ​ണ്ട്​ സ്​​കാ​നി​ങ്ങും എ​ല്ലാം ഒ.​കെ​യാ​ണ്. പി​ന്നീ​ട്​ സി.​ടി സ്​​കാ​ൻ ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഗ​തി പി​ടി​കി​ട്ടി​യ​ത്. ഏ​താ​ണ്ട്​ രണ്ടരയിഞ്ച്​ ഇ​ഞ്ച്​ നീ​ള​മു​ള്ള മെ​ലി​ഞ്ഞ ഇ​രു​മ്പു​വ​യ​റാ​ണ്​ പ്ര​ശ്​​ന​ക്കാ​ര​ൻ. പ​ല്ലി​നി​ട്ടി​രു​ന്ന ക​മ്പി അ​വ​ര​റി​യാ​തെ വി​ഴു​ങ്ങി​പ്പോ​യ​താ​യി​രു​ന്നു​വ​ത്രെ.

സം​ഗ​തി അ​തൊ​ന്നു​മ​ല്ല. 10 വ​ർ​ഷ​മാ​യി ഇൗ ​സാ​ധ​നം അ​വ​രു​ടെ വ​യ​റ്റി​ൽ കി​ട​ക്കു​ക​യാ​ണ്. എ​പ്പോ​ഴാ​ണ്​ ക​മ്പി​വ​യ​ർ ഉ​ള്ളി​ലെ​ത്തി​യ​തെ​ന്ന കാ​ര്യം ഒാ​ർ​ക്കു​ന്നി​ല്ലെ​ന്ന്​ യു​വ​തി ഡോ​ക്​​ട​റോ​ട്​ പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യ​മാ​ണെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​യി​ലെ സ​ർ ചാ​ൾ​സ്​ ഗ​രീ​ന്ദ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

സാ​ധാ​ര​ണ ന​മ്മ​ളെ​ന്തെ​ങ്കി​ലും വി​ഴു​ങ്ങി​യാ​ൽ വേ​ദ​ന​യു​ടെ രൂ​പ​ത്തി​ലോ മ​റ്റോ ഉ​ട​ൻ​ത​ന്നെ അ​തി​​െൻറ അ​ന​ന്ത​ര​ഫ​ലം ശ​രീ​രം കാ​ണി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ,അടുത്തകാലത്താണ്​ യു​വ​തി​ക്ക്​ വേ​ദ​ന​യ​നു​ഭ​വ​പ്പെ​ട്ട​ത്. ക​മ്പി പു​റ​ത്തെ​ടു​ത്ത​തോ​ടെ വ​യ​റു​വേ​ദ​ന​യും പമ്പ കടന്നു. 

Tags:    
News Summary - Piece of Dental Braces removed from woman's stomach -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.