ലണ്ടന്‍: ഉസാമ ബിന്‍ലാദന്‍െറ കുടുംബാംഗങ്ങളുമായി സഞ്ചരിച്ച ജോര്‍ദാനിയന്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണത് പൈലറ്റിന്‍െറ മാനസിക സമ്മര്‍ദം മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 58കാരനായ പൈലറ്റ് മസെന്‍ അല്‍-അഖീല്‍ ദാജ സലീം, ചെറുവിമാനത്തെ ഒഴിവാക്കാനായി റണ്‍വേയോട് അടുക്കുന്നതിന് മുമ്പ് വിമാനം ഇടിച്ചിറക്കുകയായിരുന്നു. ഇടിച്ചിറക്കാനുള്ള ശ്രമത്തിനിടെ ലഭിച്ച 66 സന്ദേശങ്ങളും അലാറവും മസെനെ പരിഭ്രാന്തിയിലാക്കിയതായും ഇതോടെ വിമാനത്തിന്‍െറ നിയന്ത്രണം വിട്ടതായിരിക്കാമെന്നും എയര്‍ ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) അറിയിച്ചു. മൂന്നര മിനിറ്റിനുള്ളിലാണ് ഇത്രയും ഓഡിയോ സന്ദേശങ്ങള്‍ പൈലറ്റിന് ലഭിച്ചതെന്നും ഇത് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിമാനത്തിന് സാങ്കേതികമായി യാതൊരു പ്രശ്നവും കണ്ടത്തെിയിട്ടില്ല.
ഇറ്റലിയിലെ മിലാനില്‍നിന്ന് പുറപ്പെട്ട സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത ഫിനോം 300 ജെറ്റ് വിമാനം കുത്തനെ താഴേക്ക് പതിച്ചശേഷം കാര്‍ പാര്‍ക്കിങ് മേഖലയിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. ലാന്‍ഡ് ചെയ്യാന്‍ 438 മീറ്റര്‍ മാത്രം ഉയരത്തിലായപ്പോഴാണ് വിമാനം കത്തിയെരിഞ്ഞത്. 2015 ജൂലൈ 31ന് സൗത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ ബ്ളാക്ക്ബഷ് എയര്‍പോര്‍ട്ടിലായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ബിന്‍ലാദന്‍െറ അര്‍ധ സഹോദരി സന മുഹമ്മദ് ബിന്‍ലാദന്‍ (53), രണ്ടാനമ്മ രാജ ബഷീര്‍ ഹാഷിം (75), സഹോദരി ഭര്‍ത്താവ് സുഹൈര്‍ ഹാഷിം (56), പൈലറ്റ് മസെന്‍ എന്നിവര്‍ പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.