മുൻ യു.എൻ സെക്രട്ടറി ജനറൽ മരിച്ച വിമാനദുരന്തം ആക്രമണമാകാമെന്ന്​

ല​ണ്ട​ൻ: 1961ൽ ​അ​ന്ന​ത്തെ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡാ​ഗ്​ ഹാ​മ​ർ​ഷോ​ൾ​ഡ്​ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന​ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. വി​മാ​നം ത​ക​ർ​ന്ന​ത്​ സാ​േ​ങ്ക​തി​ക​ത​ക​രാ​ർ മൂ​ല​മ​ല്ലെ​ന്നും മ​റ്റൊ​രു വി​മാ​നം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​താ​കാ​മെ​ന്നും സം​ഭ​വം​ അ​ന്വേ​ഷി​ച്ച്​ ത​യാ​റാ​ക്കി​യ യു.​എ​ൻ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. താ​ൻ​സ​നി​യ​ൻ മു​ൻ ചീ​ഫ് ജ​സ്​​റ്റി​സ്​ മു​ഹ​മ്മ​ദ്​ ഉ​സ്​​മാ​നാ​ണ്​ ഏ​റെ വി​വാ​ദ​ങ്ങ​ളു​യ​ർ​ത്തി​യ സം​ഭ​വം ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ന്വേ​ഷി​ച്ച​ത്. ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, ബെ​ൽ​ജി​യം, കാ​ന​ഡ സ​ർ​ക്കാ​റു​ക​ൾ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​ണ്​ 56 വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തെ വി​മാ​ന​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ റി​പ്പോ​ർ​ട്ട്​ അ​ദ്ദേ​ഹം ത​യാ​റാ​ക്കി​യ​ത്. 

ഹാ​മ​ർ​ഷോ​ൾ​ഡ്​ സ​ഞ്ച​രി​ച്ച വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സ്​​ഥ​ല​ത്തെ റേ​ഡി​യോ സ​ന്ദേ​ശം അ​ന്ന​ത്തെ യു.​എ​സ്, യു.​കെ സ​ർ​ക്കാ​റു​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ഇൗ ​രാ​ജ്യ​ങ്ങ​ളു​ടെ വ​ശ​മു​ള്ള ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ പ​രി​േ​ശാ​ധി​ച്ചാ​ൽ ആ​രാ​ണ്​ ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​െ​ല​ന്ന്​ വ്യ​ക്​​ത​മാ​കു​മെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.
സ്വീ​ഡി​ഷ്​ ന​യ​ത​ന്ത്ര​ജ്​​ഞ​നാ​യി​രു​ന്ന ഹാ​മ​ർ​ഷോ​ൾ​ഡ്​ 1953ലാ​ണ്​ യു.​എ​ൻ സെ​​ക്ര​ട്ട​റി ജ​ന​റ​ലാ​കു​ന്ന​ത്. 1961ൽ ​സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കോം​ഗോ​യു​ടെ ഖ​ടം​ഗ മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​സ​ന്ദേ​ശ​വു​മാ​യി പു​റ​പ്പെ​ട്ട​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ഗ്ല​സ്​ ഡി.​സി-​ആ​റ്​ വി​മാ​നം കി​ൻ​ഷാ​സ​യി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട്​ ഖ​ടം​ഗ​യി​ലെ ഡോ​ള​യി​ൽ ഇ​റ​ങ്ങാ​നി​രി​ക്കെ​യാ​യി​രു​ന്നു അ​ർ​ധ​രാ​ത്രി ദു​ര​ന്ത​മെ​ത്തി​യ​ത്. ഹാ​മ​ർ​ഷോ​ൾ​ഡി​നു​പു​റ​മെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 15 പേ​രും ദു​ര​ന്ത​ത്തി​നി​ര​യാ​യി. വൈ​മാ​നി​ക​​െൻറ അ​ശ്ര​ദ്ധ​യാ​ണ്​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു ആ​ദ്യ ര​ണ്ട്​ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, 1962ലെ ​യു.​എ​ൻ ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ല്ല. 

അ​ടു​ത്തി​ടെ, സ്വീ​ഡി​ഷ്​ സ്വ​ത​ന്ത്ര ഗ​വേ​ഷ​ക​ൻ പു​റ​ത്തി​റ​ക്കി​യ ‘​ഹാ​മ​ർ​ഷോ​ൾ​ഡി​നെ ആ​ര്​ കൊ​ന്നു?’ എ​ന്ന പു​സ്​​ത​ക​മാ​ണ്​ വീ​ണ്ടും അ​േ​ന്വ​ഷ​ണ​ത്തി​ലേ​ക്ക്​ വ​ഴി​തു​റ​ന്ന​ത്. സ​ർ​ക്കാ​റു​മാ​യി സം​ഘ​ട്ട​ന​ത്തി​ലാ​യി​രു​ന്ന വി​മ​ത​രാ​ണോ അ​ത​ല്ല, ഖ​ന​ന​പ്ര​വ​ർ​ത്ത​നം ത​കൃ​തി​യാ​യി​രു​ന്ന മേ​ഖ​ല​യി​ൽ വാ​ണി​ജ്യ​താ​ൽ​പ​ര്യ​മു​ള്ള വി​ദേ​ശ​ശ​ക്​​തി​ക​ളാ​ണോ പി​​ന്നി​ലെ​ന്ന്​ വ്യ​ക്​​ത​മ​ല്ലെ​ന്ന്​ പു​തി​യ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. വി​മ​ത​ർ​ക്ക്​ ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും യു​ദ്ധ വി​മാ​ന​ങ്ങ​ളും എ​ത്തി​ച്ചി​രു​ന്നു. ഇ​ത്​ ആ​ക്ര​മ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന്​ സം​ശ​യി​ക്കു​ന്നു​ണ്ട്.  

Tags:    
News Summary - Plane crash that killed UN boss 'may have been caused by aircraft attack'-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.