പക്ഷിക്കൂട്ടം ഇടിച്ച് വിമാനം വയലിൽ ഇറക്കി; 233 ജീവനുകൾ രക്ഷിച്ച പൈലറ്റ് ഹീറോ

മോസ്കോ: പക്ഷിക്കൂട്ടം ഇടിച്ചതിനെ തുടർന്ന് റഷ്യയിൽ വിമാനം അടിയന്തിരമായി ഇറക്കിയത് ചോളവയലിൽ. ഏതാനും പേർക്ക് പ രിക്കേറ്റതല്ലാതെ വിമാനത്തിലെ 233 യാത്രക്കാരും രക്ഷപ്പെട്ടു. വിമാനത്തിന്‍റെ അദ്ഭുത രക്ഷപ്പെടലിൽ പൈലറ്റിനെ വാഴ്ത്തുകയാണ് റഷ്യക്കാർ. പൈലറ്റ് ദാമിർ യുസുപോവിനെ 'ഹീറോ' എന്നാണ് റഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

തലസ്ഥാനമായ മോസ്കോയുടെ പ്രാന്ത പ്രദേശത്താണ് സംഭവം. ഉറൽ എയർലൈൻസിന്‍റെ എയർബസ് 321 ൽ പറന്നുയർന്ന ഉടനെ പക്ഷിക്കൂട്ടം ഇടിക്കുകയായിരുന്നു. എൻജിൻ തകരാറിലായതോടെ പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി.

23 യാത്രക്കാർക്ക് പരിക്കേറ്റതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ഇന്‍റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - plane-emergency-landing-near-moscow-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.