ഇംഗ്ലണ്ടിൽ 17 വയസ്സുകാരൻ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു; ഒമ്പത് പേർക്ക് പരിക്ക്

സൗത്ത്പോർട്ട്: ഇംഗ്ലണ്ടിൽ 17 വയസ്സുകാരൻ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു. വടക്കൻ ഇംഗ്ലണ്ടിൽ തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്.

രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ആറ് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള സൗത്ത്‌പോർട്ടിലാണ് ആക്രമണം നടന്നത്.

17 വയസ്സുള്ള പുരുഷനെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും അറസ്റ്റ് ചെയ്തതായി മെർസിസൈഡ് പോലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിയുടെ മുൻകാലചരിത്രം അടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - 17-year-old stabs two children with a knife in England; Nine people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.