ആംസ്റ്റർഡാം: ബുധനാഴ്ച നെതർലൻഡ്സിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക് റുെട്ടയുടെ പീപ്ൾസ് പാർട്ടി േഫാർ ഫ്രീഡം ആൻഡ് ഡെമോക്രസി തന്നെ അധികാരത്തിൽ തുടരുമെന്ന് റിപ്പോർട്ട്. ആദ്യഫല സൂചനകൾ റൂട്ടക്ക് അനുകൂലമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി റൂട്ടെയുടെ പീപ്ൾസ് പാർട്ടി േഫാർ ഫ്രീഡം ആൻഡ് ഡെമോക്രസി പാർട്ടിയും തീവ്രവലതുപക്ഷ കക്ഷിയായ പാർട്ടി ഫോർ ഫ്രീഡവുമായാണ് മത്സരം.
പാർട്ടി ഫോർ ഫ്രീഡം അധികാരത്തിലെത്തിയാൽ, യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുമെന്നാണ് നേതാവ് ഗീർട്ട് വിൽഡേഴ്സ് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, രാജ്യത്ത് മുസ്ലിം അഭയാർഥികൾക്ക് പൂർണ വിലക്കേർപ്പെടുത്തുെമന്നും മുസ്ലിം പള്ളികൾ അടച്ചുപൂട്ടുമെന്നും ഖുർആൻ നിരോധിക്കുമെന്നും ഗീർട്ട് വിൽഡേഴ്സ് തെൻറ ഒറ്റപ്പേജ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗീർട്ട് വിൽഡേഴ്സിന് പ്രതികൂലമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നാണ് രാഷട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം, ബ്രെക്സിറ്റ് ഹിതപരിേശാധന ഫലം സൃഷ്ടിച്ച ആത്മവിശ്വാസത്തിെൻറ പുറത്ത് പാർട്ടി ഫോർ ഫ്രീഡത്തിന് അഭിപ്രായ വോെട്ടടുപ്പിൽ മുൻതൂക്കം ലഭിച്ചത് യൂറോപ്യൻ യൂനിയൻ നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
2012ലെ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പിലും ശരാശരി പ്രകടനം കാഴ്ചവെച്ച നവ നാസി പാർട്ടിയായ പാർട്ടി ഫോർ ഫ്രീഡം പശ്ചിമേഷ്യയിൽനിന്നുള്ള കുടിയേറ്റങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇത് മറ്റു വലതുപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. 2012ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 14 സീറ്റാണ് ലഭിച്ചത്. ഇത്തവണ അത് 30ലെത്തിക്കുമെന്നാണ് കണക്കുകൂട്ടൽ. റൂെട്ടയുടെ കക്ഷിക്ക് 15,040 സീറ്റാണുള്ളത്. 35 സീറ്റുള്ള ലേബർ പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ഭരണം മുന്നോട്ടുപോയിരുന്നത്. ഇത്തവണയും ആർക്കും കേവല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ സർക്കാർ രൂപവത്കരണത്തിന് മാസങ്ങളെടുക്കുമെന്നും വിലയിരുത്തപ്പെടുന്നു.
വോെട്ടടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകംതന്നെ ഫലം പുറത്തുവിടുന്ന സംവിധാനമാണ് നെതർലൻഡ്സിൽ. എന്നാൽ, പലപ്പോഴും ഇത് സാധിക്കാറില്ല. കഴിഞ്ഞ തവണ വോെട്ടടുപ്പ് നടന്ന് അഞ്ചാം നാളിലാണ് ഒൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.