മിലാൻ: കഴിഞ്ഞമാസം അഫ്ഗാനിസ്താനിൽ യു.എസ് വ്യോമാക്രമണത്തിൽ ഉപയോഗിച്ച മാരകബോംബിനെ ബോംബുകളുടെ മാതാവ് എന്ന് വിശേഷിപ്പിച്ചതിനെതിരെ കടുത്തവിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ.
‘അമ്മ’യെന്ന പദം ബോംബുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കേണ്ടതല്ലെന്ന് അദ്ദേഹം ഒാർമപ്പെടുത്തി. എല്ലാ അമ്മമാരും ജീവൻ നൽകുന്നവരാണ്. എന്നാൽ, ബോംബുകൾ ആ ജീവൻ നശിപ്പിക്കുകയാണ്. ബോംബുകളുടെ മാതാവ് എന്ന് കേട്ടപ്പോൾ വളരെയധികം നാണക്കേട് തോന്നിയെന്നും മാർപാപ്പ പറഞ്ഞു. വടക്കൻ ഇറ്റലിയിലെ മിലാൻ നഗരത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. കിഴക്കൻ അഫ്ഗാനിസ്താനിൽ െഎ.എസ് കേന്ദ്രത്തിനുനേരെയായിരുന്നു യു.എസിെൻറ ആക്രമണം. ആക്രമണത്തിൽ 92ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇൗമാസം 24ന് മാർപാപ്പയുമായി കൂടിക്കാഴ്ചക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വത്തിക്കാനിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.