ലണ്ടൻ: 1997 ആഗസ്റ്റ് 31ന് പാരിസിൽനിന്നും തങ്ങളെ തേടിയെത്തിയ ആ ഫോൺ കാൾ അമ്മയുമൊത്തുള്ള അവസാന സംഭാഷണമാണെന്ന് സ്വപ്നത്തിൽപോലും നിനച്ചിരുന്നില്ല അവർ. അറിയുമായിരുന്നെങ്കിൽ സ്നേഹനിധികളായ ആ മക്കൾ അത് ധൃതിയിൽ അവസാനിപ്പിക്കുമായിരുന്നില്ല. കളിച്ചും ചിരിച്ചും മതിവരാതെ തങ്ങളെ വിട്ടുപോയ അമ്മയെ കുറിച്ച് ആ വേർപാടിെൻറ 20ാം വാർഷികത്തിൽ ബാൽമോർ കൊട്ടാരത്തിലിരുന്ന് മനസ്സ് തുറക്കുകയായിരുന്നു ഡയാന രാജകുമാരിയുടെ മക്കളായ ഹാരിയും വില്യമും. കളിസ്ഥലത്തുനിന്നും ഒാടിവന്നെടുത്ത് തിടുക്കത്തിൽ സംഭാഷണം അവസാനിപ്പിച്ച അന്നത്തെ ഫോൺവിളിയെെചാല്ലി ഇരുവരും ആദ്യമായി ഖേദത്തോടെ സംസാരിച്ചു.
വില്യമിന് 15ഉം ഹാരിക്ക് 12ഉം ആയിരുന്നു അന്ന് പ്രായം. അമ്മയോട് എന്താണ് പറഞ്ഞതെന്ന് ഇരുവർക്കും കൃത്യമായി ഒാർത്തെടുക്കാൻ കഴിഞ്ഞില്ല. ക്ഷണ നേരത്തേക്കു മാത്രമായി തങ്ങൾ ഒതുക്കിക്കളഞ്ഞ ആ സംഭാഷണത്തെ ചൊല്ലി ജീവിതത്തിൽ ഉടനീളം ഖേദിക്കുകയാണെന്നും ഹാരി വേദനയോടെ പറഞ്ഞു. ഗുഡ്ബൈ പറഞ്ഞ് കളിസ്ഥലത്തേക്ക് തിരികെ മടങ്ങാനായിരുന്നു ഹാരിക്കും തനിക്കും തിടുക്കമെന്ന് സഹോദരൻ വില്യമും ഒാർക്കുന്നു.
അതീവ കുസൃതിക്കാരിയായിരുന്നു തങ്ങളുടെ അമ്മയെന്ന് രാജകുമാരൻമാർ സാക്ഷ്യപ്പെടുത്തുേമ്പൾ വേൽസിലെ രാജകുമാരിയുടെ ആ നീലക്കണ്ണുകളിൽ ലോകം നേരത്തെതന്നെ കണ്ടിരുന്നു അത്.
‘ഞങ്ങൾ കണ്ട ഏറ്റവും വികൃതിയായ അമ്മയായിരുന്നു അവർ. മുഴുസമയവും ഞങ്ങളുടെ കൂട്ടത്തിലെ കുട്ടിയായിരുന്നു. ആ ചിരിയാണ് സദാ എെൻറ മനസ്സിൽ മുഴങ്ങുന്നത്’ -ഇേപ്പാൾ 32 വയസ്സുള്ള വില്യം പറയുന്നു. കൊട്ടാര മതിലിെൻറ അപ്പുറത്തെ ലോകത്താണ് യഥാർഥ ജീവിതമെന്ന് അവർ മനസ്സിലാക്കിയിരുന്നുവെന്നും ഒൗപചാരികതകളെ മാറ്റിനിർത്തിയിരുന്നുവെന്നും സ്നേഹ സ്വരൂപയായ അമ്മയെ കുറിച്ച് മക്കൾ ഒാർത്തു. 1997 ആഗസ്റ്റ് 31ന് പാരിസിലുണ്ടായ കാർ ആക്സിഡൻറിനെ തുടർന്നായിരുന്നു ഡയാനയുടെ അന്ത്യം. െഎ.ടിവി നെറ്റ്വർക്കിെൻറ പരിപാടിയുടെ ഭാഗമായാണ് ഹാരിയും വില്യമും ഒാർമകൾ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.