കൽക്കരി ഖനനം: ആസ്​ട്രേലിയയിൽ അദാനിക്കെതിരെ വൻ പ്രക്ഷോഭം

സിഡ്​നി: ഇന്ത്യൻ വ്യവസായി അദാനിയുടെ ഉടമസ്​ഥതയിലുള്ള നിർദിഷ്​ട കാർമിഷേൽ കൽക്കരി ഖനിക്കെതിരെ ആസ്​ട്രേലിയയിൽ ആയിരങ്ങൾ പ​െങ്കടുത്ത വൻ പ്രതിഷേധ പ്രകടനങ്ങൾ. പരിസ്​ഥിതി, സാമ്പത്തിക ​പ്രശ്​നങ്ങളിൽ കുടുങ്ങി ഇനിയും ഉൽപാദനം ആരംഭിക്കാത്ത ഖനിക്കെതിരെ പരിസ്​ഥിതി സംഘടനകളുടെ നേതൃത്വത്തിലാണ്​ പ്രതിഷേധ ജ്വാല.

ആസ്​ട്രേലിയയിൽ നിർമിക്കുന്ന ഏറ്റവും വലിയ ഖനി​യായേക്കാവുന്ന ഇത്​ ആഗോള താപനത്തിനിടയാക്കുമെന്നും ആസ്​ട്രേലിയയിലെ പ്രശസ്​തമായ പവിഴപ്പുറ്റുകൂട്ടത്തിന്​ ഭീഷണിയാകുമെന്നുമാണ്​ ആക്ഷേപം. ‘അദാനിയെ തടയുക’ എന്ന പേരിൽ ആരംഭിച്ച കാമ്പയിനിൽ ഇതുവരെ നാൽപത്തഞ്ചോളം പ്രതിഷേധ പരിപാടികളാണ്​ രാജ്യത്ത്​ നടന്നത്​. കഴിഞ്ഞ ദിവസം സിഡ്​നി തീരത്ത്​ ആയിരങ്ങൾ പ​െങ്കടുത്ത പരിപാടിയും സംഘടിപ്പിച്ചു. ആസ്​ട്രേലിയയിൽ പൊതുജന വികാരം ഖനിക്കെതിരാണെന്ന്​ സർവേ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിറകെയാണ്​ പരിസ്​ഥിതി സംഘടനകൾ പ്രതിഷേധം കൂടുതൽ ശക്​തമാക്കിയത്​.

ക്യൂൻസ്​ലാൻഡിൽ 400 കോടി ഡോളർ പ്രാഥമിക നിക്ഷേപവുമായി പദ്ധതിയിട്ട ഖനിക്കാവശ്യമായ ഫണ്ട്​ കണ്ടെത്താനാകുമോ എന്ന ആശങ്കയും വിദഗ്​ധർ പങ്കുവെച്ചുതുടങ്ങിയിട്ടുണ്ട്​. ഫോസിൽ ഇന്ധനങ്ങളിൽ വൻനിക്ഷേപങ്ങളിറക്കാൻ സ്​ഥാപനങ്ങൾ മടിക്കുന്നതാണ്​ വില്ലനാകുന്നത്​. നികുതിയായും ജോലിയായും ആസ്​​േട്രലിയക്ക്​ ശതകോടികൾ നൽകുന്ന വൻവ്യവസായമായി ഖനി മാറുമെന്ന്​ അദാനി അവകാശപ്പെടുന്നുവെങ്കിലും ആസ്​ട്രേലിയയിൽ കാര്യമായ വിശ്വാസ്യത ​ഉറപ്പാക്കാനായിട്ടില്ല.

ഖനിയിലേക്ക്​ റെയിൽ പാത നിർമാണത്തിന്​ ആസ്​ട്രേലിയൻ ഇൻഫ്രാസ്​ട്രക്​ചർ ഫെസിലിറ്റിയിൽ നിന്ന്​ 90 കോടി ഡോളർ വായ്​പക്കു ശ്രമം നടത്തിവരികയാണ്​. ഇതും മുടങ്ങുമോയെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്​. ആഗോള താപനം തടയാനുള്ള നടപടികൾക്ക്​ ശക്​തമായ വ്യവസ്​ഥകളുള്ള പാരിസ്​ ഉടമ്പടിയിൽ ആസ്​ട്രേലിയ ഒപ്പുവെച്ചതോടെ ലോകത്തെ വലിയ ഖനികളിലൊന്നിന്​ തുടർ അനുമതി നൽകുന്ന കാര്യത്തിൽ രാജ്യം പുനഃപരിശോധന നടത്തിയേക്കുമെന്നും റി​പ്പോർട്ടുകൾ പറയുന്നു. 

Tags:    
News Summary - Protest Across Australia Against Giant Adani Coal Mine -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.