മോസ്കോ: കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടി റഷ്യൻ പ്രസി ഡൻറ് വ്ളാദിമിർ പുടിൻ. മേയ് 11 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. മേയ് 12 മുതൽ ക്രമേണ ഇളവു വരുത്തുമെന്നും പുടി ൻ അറിയിച്ചു.
റഷ്യ ഇതുവരെ കോവിഡ് വ്യാപനത്തിെൻറ ഏറ്റവും മോശം അവസ്ഥയിൽ എത്തിയിട്ടില്ല. ദുഷ്കരവും കഠിനമേറിയതുമായ സാഹചര്യത്തെയാണ് ഇനി മറികടക്കേണ്ടത് -ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിൻ പറഞ്ഞു. രോഗം പടരാൻ ഏറ്റവും ഉയർന്ന സാധ്യതയുള്ള ഘട്ടമാണ് നമ്മൾ നേരിടുന്നത്. വൈറസ് ഭീഷണി മാരകമാംവിധം തുടരുകയാണെന്നും പുടിൻ പറഞ്ഞു.
നേരത്തെ ഏപ്രിൽ 30 വരെയാണ് ലോക്ഡൗൺ നീട്ടിയിരുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും റഷ്യയിൽ വൈറസിെൻറ ഭീതിയൊഴിഞ്ഞിട്ടില്ല. രാജ്യത്ത് 93,558 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് 867 പേർക്ക് ജീവൻ നഷ്ടമായി. 8,456 പേർ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.