മോസ്കോ: സിറിയയിൽനിന്ന് റഷ്യൻ സൈന്യത്തെ ഭാഗികമായി പിൻവലിക്കാൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതായി ദേശീയ വാർത്ത ഏജൻസിയുടെ റിപ്പോർട്ട്. സിറിയൻ തീരദേശ പ്രവിശ്യയായ ലതാകിയയിലെ ഹെമീമീം വ്യോമതാവളത്തിൽവെച്ചായിരുന്നു പുടിെൻറ പ്രഖ്യാപനം.
പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവും ഒപ്പമുണ്ടായിരുന്നു. സിറിയയിൽ പുടിെൻറ അപ്രതീക്ഷിത സന്ദർശനമായിരുന്നു. ഇൗജിപ്തിലേക്കുള്ള യാത്രക്കിടെയാണ് പുടിൻ ലതാകിയയിൽ ഇറങ്ങിയത്. രണ്ടുവർഷത്തിനകം ഏറ്റവും വിനാശകാരിയായ അന്താരാഷ്ട്ര തീവ്രവാദ സംഘടനയെ ഉന്മൂലനം ചെയ്യാൻ സാധിച്ചതായി പുടിൻ അവകാശപ്പെട്ടു.
2015 മുതലാണ് ബശ്ശാർ ഭരണകൂടത്തിന് പിന്തുണയുമായി റഷ്യൻ സൈന്യം വ്യോമാക്രമണം തുടങ്ങിയത്. റഷ്യൻ സൈന്യത്തിെൻറ സേവനം പോരാട്ടവീഥിയിൽ സിറിയയെ ശക്തിപ്പെടുത്തിയെന്ന് പുടിനെ ഹാർദമായി സ്വാഗതം ചെയ്ത പ്രസിഡൻറ് ബശ്ശാർ അൽഅസദ് പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പ് സിറിയയിൽ െഎ.എസിനെതിരായ പോരാട്ടം വിജയം കണ്ടതായി പുടിൻ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.