തെഹ്റാൻ: ഇറാനെ നടുക്കി വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി വീടുകൾ തകർന്നതായി റിപ്പോർട്ടുണ്ട്. കർമൻ പ്രവിശ്യയിലെ ഗ്രാമത്തിലാണ് നാശനഷ്ടം കൂടുതൽ. 8.2 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. രക്ഷാപ്രവർത്തകരുടെയും സൈന്യത്തിെൻറയും വൻ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.32നായിരുന്നു ആദ്യ ചലനം. പിന്നാലെ, മുപ്പതോളം തുടർ ചലനങ്ങളുമുണ്ടായി. പരിഭ്രാന്തരായ ജനങ്ങൾ ഗ്രാമങ്ങൾ വിട്ട് പലായനം ചെയ്തു. എട്ടു ഗ്രാമങ്ങളിലെ വീടുകൾക്ക് കേടുപാടുകളുണ്ടായതാണ് റിപ്പോർട്ട്.
ഹജ്ദത്ത് ഗ്രാമത്തിലാണ് ഏറ്റവുമധികം നാശനഷ്ടം. ഗ്രാമങ്ങളിലും ജല, വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കർമന് 58 കി.മീറ്റർ വടക്കു-കിഴക്കു മാറിയാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയേളാജിക്കൽ സർവേ വിഭാഗം അറിയിച്ചു. ലോകത്തിൽ ഏറ്റവുമധികം ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.