ബ്രിട്ടീഷ് രാജ്ഞി പദത്തിൽ ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കിയതിന്‍റെ റെക്കോർഡ് എലിസബത്ത്-രണ്ടിന്. എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടന്നിട്ട് ഇന്നേക്ക് 65 വർഷം പൂർത്തിയായി. പിതാവ് ജോർജ് നാലാമൻ ശ്വാസകോശ അർബുദത്തെ തുടർന്ന് മരണപ്പെട്ടപ്പോൾ 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് ബ്രിട്ടീഷ് സിംഹാസനത്തിന്‍റെ അധിപയായത്. 2002ൽ കിരീടധാരണത്തിന്‍റെ 50ാം വാർഷികവും 2013ൽ 60ാം വാർഷികവും എലിസബത്ത് രാജ്ഞി ആഘോഷിച്ചിരുന്നു.
കിരീടധാരണത്തിന്‍റെ 65ാം വാർഷികത്തിൽ എലിസബത്ത് രാജ്ഞിക്ക് ആദരമർപ്പിച്ച് ലണ്ടനിൽ പീരങ്കി പട്ടാളം 41 ആചാരവെടിയുതിർത്തു. പിതാവ് ജോർജ് നാലാമൻ വിവാഹ സമ്മാനമായി നൽകിയ വസ്ത്രമാണ് 65ാം വാർഷികാഘോഷവേളയിൽ എലിസബത്ത് രാജ്ഞി ധരിക്കുക.
90കാരിയായ രാജ്ഞി വിദേശ സന്ദർശനങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒൗദ്യോഗിക ജോലികളിൽ സജീവമാണ്. എല്ലാ ദിവസത്തേയും പോലെ ഇന്നും കിഴക്കൻ ഇംഗ്ലണ്ടിലെ സാൻട്രിങ്ഹാമിലുള്ള വസതിയിൽ തന്നെ എലിസബത്ത് രാജ്ഞി ചെലവഴിക്കുമെന്ന് അവരുടെ ഒാഫീസ് അറിയിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തിെൻറ പാരമ്പര്യമനുസരിച്ച് അടുത്ത കിരീടാവകാശി എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരനാണ്. തുടർന്ന് ചാൾസ്-ഡയാന ദമ്പതികളുടെ മൂത്ത മകനായ മകൻ വില്യം രാജകുമാരനും വില്യമിെൻറ രണ്ട് മക്കളായ ജോർജും ചാർലറ്റുമായിരിക്കും കിരീടാവകാശികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.