ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിലെ ജീവനക്കാരന് കോവിഡ്19 സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാ കൊട്ടാര ജീവനക്കാരെയും ഐസൊലേഷനിലേക്ക് മാറ്റി. എലിസബത്ത് രാജ്ഞി വിൻഡ്സർ കൊട്ടാരത്തിലേക്ക് മാറുന്നതിന് മുമ്പ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നതായി കൊട്ടാര വൃത്തങ്ങളെ ഉദ്ദരിച്ച് ‘ദ സൺ’ റിപ്പോർട്ട് ചെയ്തു.
വിൻഡ്സർ കൊട്ടാരത്തിൽ കഴിയുന്ന എലിസബത്ത് രാജ്ഞി എല്ലാ പരിപാടികളും ഒഴിവാക്കി. കൊട്ടാരത്തിൽ സന്ദർശകരെ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് എലിസബത്ത് രാജ്ഞിയെ (93) ബക്കിങ്ഹാം കൊട്ടാരത്തിൽനിന്നു വിൻഡ്സർ കൊട്ടാരത്തിലേക്കു മാറ്റിയത്. എലിസബത്ത് രാജ്ഞിക്കോ ഭർത്താവ് ഫിലിപ് രാജകുമാരനോ (98) ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.
500ൽ അധികം ജീവനക്കാരാണ് ബക്കിങ്ഹാം കൊട്ടാരത്തിൽ ഉള്ളത്. ജീവനക്കാരെല്ലാം കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അവരുെട പൂർണ സംരക്ഷണം കൊട്ടാരത്തിനാണെന്നും വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.