വത്തിക്കാൻ സിറ്റി: പ്രായപൂർത്തിയാകാത്തവരെയും സെമിനാരി വിദ്യാർഥികളെയും യു.എസ് കർദിനാൾ ഏെറ നാൾ പീഡിപ്പിച്ചുവെന്ന വാർത്ത ലോകമാകെ കത്തോലിക്കാ വിശ്വാസികളെ പിടിച്ചുകുലുക്കിയിട്ടും വത്തിക്കാൻ നിശ്ശബ്ദത തുടരുകയാണെന്ന് റിപ്പോർട്ട്.
യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യൻ മേഖലകളിൽ ഇത്തരം സംഭവങ്ങൾ നടന്നതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ബിഷപ്പുമാർക്കെതിരായ ലൈംഗികാരോപണങ്ങൾ പരിഗണിക്കാൻ 2015ൽ പ്രത്യേക ട്രൈബ്യൂണൽ രൂപവത്കരിക്കാൻ വത്തിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, പല കാരണങ്ങളാൽ നടന്നില്ല.
20 വർഷംമുമ്പ് നടന്ന പീഡനവിവരങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന സിസ്റ്റർ എ.പിയുമായി അനുഭവം പങ്കുവെച്ചു. 2000ത്തിൽ കുമ്പസാരം േകട്ട പുരോഹിതനാണ് അവരെ ആദ്യമായി പീഡിപ്പിച്ചത്. തുടർന്നുവന്ന പുരോഹിതരും മുൻഗാമിയുടെ പാതയാണ് സ്വീകരിച്ചത്. അതിനാൽ പിന്നീടൊരിക്കലും കുമ്പസരിക്കണമെന്ന് അവർക്ക് തോന്നിയില്ല. ഇൗയടുത്ത് ചിലിയിൽ കന്യാസ്ത്രീകൾ സുപ്രധാന വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. പുരോഹിതരുടെ പീഡനങ്ങളെ കുറിച്ചായിരുന്നു അവർ പറഞ്ഞതത്രയും. തങ്ങളുടെ സുപ്പീരിയർമാർക്ക് ഇേതക്കുറിച്ച് വിവരം ലഭിച്ചിട്ടും പീഡനം തടയാൻ നടപടിയെടുത്തില്ലെന്നും അവർ ആരോപിച്ചു. ഹോളിവുഡിനെ ഇളക്കിമറിച്ച മീ ടൂ കാമ്പയിെൻറ ചുവടു പിടിച്ചാണ് കന്യാസ്ത്രീകളും വെളിപ്പെടുത്തലുമായി വന്നത്.
ഇന്ത്യയിലും സമാനസംഭവം ആവർത്തിച്ചു. യുഗാണ്ടയിൽ പുരോഹിതൻ കന്യാസ്ത്രീകളുമായി പ്രണയപൂർവം ഇടപെടേണ്ടതിനെ കുറിച്ച് ഒരു കന്യാസ്ത്രീക്ക് തുറന്ന കത്തെഴുതിയ സംഭവവുമുണ്ട്. ഇതെല്ലാം പുറത്തുവന്നിട്ടും വത്തിക്കാൻ നടപടി സ്വീകരിക്കാതെ മാറിനിന്നു. ഇരകളെ സംരക്ഷിക്കുകയോ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയോ ചെയ്തില്ല.
കന്യാസ്ത്രീകളുടെ സമ്മതത്തോടെയാണ് അവരുമായി ബന്ധം പുലർത്തുന്നതെന്നാണ് പലപ്പോഴും കുറ്റാരോപിതരാകുന്ന പുരോഹിതരുടെ വാദം.
ചിലപ്പോൾ ഇത്തരം സംഭവങ്ങളിൽ ചില കന്യാസ്ത്രീകൾ ഗർഭിണികളാവുകയും പീഡിപ്പിക്കുന്ന പുരോഹിതർ ഗർഭഛിദ്രത്തിന് വേണ്ട പണം നൽകുകയും ചെയ്യുന്നു. ലൈംഗിക തൊഴിലാളികളുമായി ബന്ധം പുലർത്തുന്നത് ആഫ്രിക്കയിൽ എയിഡ്സ് പോലുള്ള മാരകരോഗങ്ങൾ പിടിപെടുമെന്ന ഭയം മൂലമാണ് വഴിവിട്ട ബന്ധത്തിനായി അവർ കന്യാസ്ത്രീകളെ തെരഞ്ഞെടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ സെമിനാരി വിദ്യാർഥികളെ പീഡിപ്പിച്ച യു.എസ് കർദിനാൾ തിയഡോർ മക്കരികിെൻറ (88) രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 1970കളിൽ നടന്ന സംഭവത്തിൽ വിശ്വസനീയ തെളിവുകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണിത്. മക്കരിക് ന്യൂയോർക്കിൽ പുരോഹിതനായി സേവനമനുഷ്ഠിക്കുേമ്പാഴാണ് വിവാദ സംഭവം. യു.എസിലെ അറിയപ്പെടുന്ന പുരോഹിതരിൽ ഒരാളാണ് മക്കരിക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.