ഫ്രാന്‍സ്: അഭയാര്‍ഥി ക്യാമ്പില്‍ സ്ത്രീകളും കുട്ടികളും പീഡനത്തിന് ഇരയാവുന്നു

പാരിസ്: ഒരു നേരത്തെ ഭക്ഷണമോ തണുപ്പുമാറ്റാന്‍ കമ്പിളിയോ ബ്രിട്ടനിലത്തെിക്കുമെന്ന സഹായമോ വാഗ്ദാനംചെയ്ത് മനുഷ്യക്കടത്തുകാര്‍ ഫ്രാന്‍സില്‍ അഭയാര്‍ഥികളെ ബലാത്സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി റിപ്പോര്‍ട്ട്. പാരിസിലെ ദുന്‍കിര്‍ക് അഭയാര്‍ഥി ക്യാമ്പില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകളും  കുട്ടികളും വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടിയതിനു ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായത്. ക്യാമ്പ് അടച്ചതിനുശേഷം 350ഓളം കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുമെന്ന് ധാരണയായിരുന്നു. ഇവിടെ 2000ത്തോളം അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. അതില്‍ 100 പേര്‍ ഉറ്റവരില്ലാതെ കഴിയുന്ന കുട്ടികളാണ്. ഇവരെ മനുഷ്യക്കടത്തുകാരുടെ പിടിയില്‍നിന്ന് തടയാനുള്ള നടപടികള്‍ ഫലപ്രദമാവുന്നില്ളെന്ന് ദുന്‍കിര്‍ക്കിലെ നിയമവിദഗ്ധര്‍ പറയുന്നു.

 

Tags:    
News Summary - refugees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.