അങ്കാറ: മ്യാന്മർ സൈന്യത്തിെൻറ ക്രൂരതയിൽനിന്ന് രക്ഷതേടി പലായനം ചെയ്യുന്ന റോഹിങ്ക്യൻ മുസ്ലിംകൾക്ക് തുർക്കിയുടെ സഹായഹസ്തം. ബംഗ്ലാദേശിൽ അവർക്കായി ടെൻറുകൾ നിർമിച്ചുനൽകുമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. റോഹിങ്ക്യൻ പ്രശ്നം നയതന്ത്രതലത്തിൽ പരിഹാരം േതടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകനേതാക്കളുമായും ചർച്ചെചയ്യും. ബംഗ്ലാദേശിൽ ഇപ്പോഴുള്ള ക്യാമ്പുകൾ അവർക്ക് ജീവിക്കാൻ സഹായകമല്ല. കൂടുതൽ വാസയോഗ്യമായ ടെൻറുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 30 ലക്ഷം സിറിയൻ അഭയാർഥികളുടെ ടെൻറുകൾക്ക് സമാനമായ സൗകര്യങ്ങൾ ഉള്ളതായിരിക്കും ഇവ. ബംഗ്ലാദേശ് സർക്കാർ അതിന് സ്ഥലം ഒരുക്കിയാൽ മാത്രം മതി.
റോഹിങ്ക്യകൾക്ക് ഭക്ഷണവും വസ്ത്രവും നൽകാൻ തുർക്കിയിലെ സന്നദ്ധ സംഘടനക്ക് മ്യാന്മർ അനുമതി നൽകിയിരുന്നു. ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ 1000 ടൺ ഭക്ഷ്യവസ്തുക്കളാണ് നൽകിയത്. രണ്ടാംഘട്ടം 10,000 ടൺ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ മരുന്നും വസ്ത്രങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരങ്ങളാരാഞ്ഞ് ഉർദുഗാൻ ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് അബ്ദുൽ ഹാമിദുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. തുർക്കിഷ് റെഡ്ക്രസൻറ് ബംഗ്ലാദേശിലെ റോഹിങ്ക്യകൾക്ക് 25 ലക്ഷം ഡോളറിെൻറ സഹായം നൽകിയിരുന്നു. പ്രഥമവനിതയുടെ സന്ദർശനത്തോടനുബന്ധിച്ച് 2000 ഭക്ഷ്യക്കിറ്റുകളും നൽകി. ഒാരോ കിറ്റിലും ഒരു കുടുംബത്തിന് രണ്ടാഴ്ച കഴിയാനുള്ള വിഭവങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.