ലണ്ടൻ: വിഖ്യാത െഫ്ലമിഷ് ചിത്രകാരൻ പീറ്റർ പോൾ റുബെൻസിെൻറ നഷ്ടപ്പെെട്ടന്ന് കരുതിയ ചിത്രം നാനൂറ് വർഷങ്ങൾക്കുശേഷം കണ്ടെത്തി. ഗ്ലാസ്കോ മ്യൂസിയത്തിലെ ശേഖരങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന ചിത്രം നഗരത്തിെല െപാള്ളോക്ക് ഹൗസിൽ പ്രദർശിപ്പിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ചിത്രത്തിനു മുകളിലൂടെയുള്ള പെയിൻറിങ്ങും കാലപ്പഴക്കവും കാരണം മറ്റാരുടെയോ ചിത്രം ആണെന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ, ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കി
റുബെൻസ് വരച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ബക്കിങ്ഹാമിലെ ഒന്നാമത്തെ ഡ്യൂക്ക് ആയ ജോർജ് വില്ലിയേഴ്സിെൻറ ഛായാചിത്രമാണ് ഇത്. ബ്രിട്ടീഷ് ചരിത്രത്തിലെ വളരെ അപൂർവമായ ചിത്രമാണിതെന്നും പറയുന്നു. 1625ൽ ആണ് ചിത്രം വരച്ചതെന്ന് കരുതുന്നു. 1628ൽ തെൻറ 35ാം വയസ്സിൽ ഡ്യൂക്ക് കൊല്ലപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.