മോസ്കോ: റഷ്യൻ വിമാനദുരന്ത ഭൂമിയിൽ ചിതറിത്തെറിച്ച് മൃതദേഹാവശിഷ്ടങ്ങൾ. 900 പേരടങ്ങിയ സംഘം നടത്തിയ തിരച്ചിലിൽ 200ഒാളം ശരീരഭാഗങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയതിെൻറ പരിസരത്തുനിന്നാണ് മഞ്ഞിൽ പുതഞ്ഞനിലയിൽ ഇവ ലഭിച്ചത്.
അഞ്ചുവയസ്സുകാരിയടക്കം മൂന്നു പെൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. അസർബൈജാൻ, സ്വിറ്റ്സർലൻഡ് സ്വദേശികൾ മരിച്ചവരിലുണ്ട് . 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് തകർന്ന വിമാനത്തിലുണ്ടായിരുന്നത്. ഇവർ എല്ലാവരും മരിച്ചതായി റഷ്യ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് വലിയ തോതിൽ മഞ്ഞുമൂടിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായിട്ടുണ്ട്.
തിരച്ചിലിൽ വിമാനത്തിെൻറ ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽനിന്നും അപകടം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പറന്നുപൊങ്ങിയതിനു പിന്നാലെ റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമായെന്ന് വ്യോമാന്വേഷണ വിഭാഗം വ്യക്തമാക്കി.
മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ടെങ്കിലും റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അപകടങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2009ൽ സർവിസ് ആരംഭിച്ച യുക്രെയ്ൻ നിർമിത എ.എൻ 148 വിമാനമാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.