മോസ്കോ: ഒൗദ്യോഗിക അനുമതിയില്ലാതെ റാലി നടത്താൻ പദ്ധതിയിട്ടതിന് ജയിലിലടച്ച റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയെ വിട്ടയച്ചു. 20 ദിവസത്തെ തടവിനുശേഷമാണ് മോചനം. അധികൃതരുടെ അനുമതിയില്ലാതെ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ജന്മനഗരമായ സെൻറ് പീേറ്റഴ്സ് ബർഗിൽ റാലി ക്കായി ആസൂത്രണം ചെയ്തതിനെതുടർന്നാണ് അറസ്റ്റ്.
റാലി നടത്താൻ റഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ നിഴ്നി നൊവ്ഗോറേദിലേക്ക് യാത്രക്കായി ഒരുങ്ങുന്നതിനിടെയാണ് കഴിഞ്ഞമാസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അസ്ട്രാഖാൻ നഗരത്തിൽ നടക്കുന്ന സർക്കാർവിരുദ്ധ റാലിയിൽ പെങ്കടുക്കുമെന്ന് ജയിൽമോചിതനായശേഷം അലക്സി ട്വിറ്ററിൽ കുറിച്ചു.
അഴിമതിവിരുദ്ധപോരാട്ടങ്ങളിൽ സജീവമായ ഇൗ 40കാരൻ പുടിെൻറ കടുത്തവിമർശകനുമാണ്. മാർച്ചിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പുടിനെതിരെ മത്സരിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. സർക്കാറിെൻറ അഴിമതിയെക്കുറിച്ച് ബ്ലോഗിലെഴുതുകവഴി 2008ലാണ് അലക്സി റഷ്യൻ രാഷ്ട്രീയത്തിൽ അറിയപ്പെട്ടത്. സർക്കാർവിരുദ്ധറാലികൾ സംഘടിപ്പിച്ചതിനെതുടർന്ന് നിരവധിതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.