ബെൽഗ്രേഡ്: ഭിന്നലിംഗക്കാരുടെ സ്വാഭിമാന റാലിയിൽ പെങ്കടുത്ത് സെര്‍ബിയയിലെ സ്വവര്‍ഗ്ഗാനുരാഗിയായ ആദ്യ വനിതാ പ്രധാനമന്ത്രി അന ബെർണബിക്. ഞായറാഴ്ച ബൽഗ്രേഡിൽ നടന്ന എൽ.ജി.ബി.ടി പ്രൈഡ് പരേഡിൽ മഴവിൽ കൊടിയുമായി ആയിരങ്ങൾക്കൊപ്പം അനയും അണിചേർന്നു.
സെർബിയൻ സർക്കാർ പ്രവർത്തിക്കുന്നത് എല്ലാതരം പൗരൻമാർക്കും വേണ്ടിയാണ്. പൗരൻമാരെ ആദരിക്കുകയും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അന മാധ്യമങ്ങളോടു പറഞ്ഞു. വൈവിധ്യങ്ങളാണ് സാമൂഹത്തെ ശക്തമാക്കുന്നതെന്ന സന്ദേശമാണ് പ്രൈഡ് റാലിയിലൂടെ നൽകുന്നത്. ഒരുമയോടെ നിന്നാൽ സമൂഹത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നൽകാൻ കഴിയുമെന്നും അവർ പറഞ്ഞു.
താൻ വിശ്വസിച്ചിരുന്നത് സത്യമാണെന്നതാണ് പ്രൈഡ് റാലി തുറന്നുകാണിക്കുന്നത്. ന്യൂനപക്ഷമായ എൽ.ജി.ബി.റ്റി സമൂഹത്തെ അക്രമസ്വഭാവമുള്ള ഒരു കൂട്ടമാളുകൾ എതിർക്കുന്നുണ്ട്. എങ്കിലും ലൈംഗിക ന്യൂനപക്ഷ, സ്വവര്‍ഗ്ഗാനുരാഗ വിഷയങ്ങളില്‍ യാഥാസ്ഥിക നിലപാടുള്ള സെർബിയയിലെ ജനങ്ങൾ ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്ന ആശയത്തിലേക്ക് മാറിയിരിക്കുന്നു. ഇത് സന്തോഷകരമായ പ്രവണതയാണെന്നും അന കൂട്ടിച്ചേർത്തു.
എൽ.ജി.ബി.ടി സമൂഹത്തെ എതിർക്കുന്ന തീവ്രചിന്താഗതിക്കാരുടെ സംഘടനകൾ റാലിക്കിടെ സംഘർഷമുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
41 കാരിയായ അന ബര്‍ണബിക് നേരത്തെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു. ഇംഗ്ലണ്ടിലെ ഹള്ളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അന സ്വതന്ത്രയായാണ് മന്ത്രി സ്ഥാനത്തേക്കും പിന്നീട് പ്രധാനമന്ത്രി പദവിയിലേക്കും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.