വാഷിങ്ടൺ: യു.എസ്. സംസ്ഥാനം സൗത്ത് കരോലിനയിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ധൃതിയിൽ കുടിച്ചതിനെ തുടർന്ന് കൗമാരക്കാരൻ മരിച്ചു. 16കാരണായ ഹൈസ്കൂൾ വിദ്യാർഥി ഡേവിസ് അലൻ ക്രിപ്പാണ് കഫീൻ ധാരാളം അടങ്ങിയ പാനീയം കുടിച്ചതിനെ തുടർന്ന് മരിച്ചത്. 90 കിലോ ഭാരമുള്ള അലന് െപാണ്ണത്തടിയുണ്ടായിരുന്നു.
പാനീയത്തിലെ കഫീനല്ല മരണകാരണമെന്നും അതു കുടിച്ച രീതിയാണ് യഥാർഥ മരണകാരണമെന്നും റോയിറ്റേർസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടു മണിക്കൂറിനുള്ളിൽ നിരവധി പാനീയങ്ങൾ ധൃതിയിൽ കുടിച്ചത് അലെൻറ ഹൃദയമിടിപ്പിൽ വ്യതിയാനമുണ്ടാക്കുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.