ബെൽഗ്രേഡ്: രണ്ടാം ലോകയുദ്ധത്തിനു ശേഷം േലാകം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റങ്ങളിലൊന്നായ സ്രബ്രനീസ കൂട്ടക്കൊലക്ക് 22 ആണ്ട് തികഞ്ഞു. 1995 ജൂൈല 11നാണ് ബോസ്നിയന്‍ മുസ്ലിംകളെ കൊന്നൊടുക്കിയ കിരാതകൃത്യം നടന്നത്. എണ്ണായിരത്തോളം മുസ്ലിംകളെയാണ് സെർബ് സൈന്യം കൊന്നൊടുക്കിയത്.
സ്രബ്രനീസയിലെ പുരുഷന്മാരെയും കുട്ടികളെയും ഒഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ച് കൂട്ടമായി വെടിവെച്ചുകൊല്ലുകയായിരുന്നു. ആയിരങ്ങളാണ് കൂട്ടക്കുരുതിക്കിരയായവരുടെ ഒാർമപുതുക്കാൻ സ്രബ്രനീസയിൽ ഒത്തുകൂടിയത്. കൂട്ടക്കൊലയുടെ ഇരകളെന്ന് സ്ഥിരീകരിക്കപ്പെട്ട 71 പേരുടെ ഭൗതികാവശിഷ്ടവും ഖബറടക്കി. ഡി.എൻ.എ പരിശോധനയിലൂടെ ഇതുവരെ 7100 ഇരകളെ തിരിച്ചറിയാനായിട്ടുണ്ട്.ആയിരങ്ങളെ പേരെ ഇപ്പോഴും കാണാനില്ല.
എല്ലാ വർഷവും ഫോറൻസിക് വിദഗ്ധർ ഡി.എൻ.എ പരിശോധന വഴി ഇരകളെ തിരിച്ചറിയാറുണ്ട്. 2015 ഡിസംബറിൽ 80 കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. തിരിച്ചറിഞ്ഞവരിൽ 22 സ്ത്രീകളും 440 കുട്ടികളുമാണുണ്ടായിരുന്നത്. എല്ലാ വർഷവും ജൂൈല 11ന് സ്രബ്രനീസ ദിനമായി ആചരിക്കാൻ യൂറോപ്യൻ പാർലമെൻറ് 2009ൽ പ്രമേയം പാസാക്കിയിരുന്നു. 2015ലാണ് യു.എൻ രക്ഷാസമിതി സ്രബ്രനീസ കൂട്ടക്കൊല വംശഹത്യയായി പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ റഷ്യ ഇത് വീറ്റോ ചെയ്തു.
1992-95 യുദ്ധകാലത്ത്െസ്രബ്രനീസ സിവിലിയന്മാർക്ക് സുരക്ഷിത കേന്ദ്രമായിയു.എൻ പ്രഖ്യാപിച്ചിരുന്നു.സെർബിയൻ സർക്കാറുമായുണ്ടാക്കിയ രഹസ്യ ധാരണയെതുടർന്ന് യു.എൻ പിൻവാങ്ങിയതോടെ 1995 ജൂലൈ 11നാണ്സെർബ് സൈന്യം പട്ടണം കീഴടക്കിയത്. ഇതോടെ സുരക്ഷിതതാവളം തേടി െസ്രബ്രനീസയിലെ പുരുഷന്മാരും ആൺകുട്ടികളും 100 കിലോമീറ്റർ ദൂരത്തുള്ള ടുസ്ലൈനിലേക്ക്പലായനം ചെയ്യുന്നതിനിടെയാണ് ലോകത്തെ നടുക്കിയകുരുതി നടന്നത്. ആദ്യം 2000പേരെ വളഞ്ഞുപിടിച്ച സെർബ്സൈനികർ പിന്നീട് സമാന രീതിയിൽ 6000 പേരെക്കൂടി പിടികൂടി ദാരുണമായി കൊലപ്പെടുത്തി. കൂട്ടക്കുരുതിക്ക് നേതൃത്വംനൽകിയ മുൻ സൈനിക മേധാവി റാറ്റ്കോ മ്ലാഡിച്, സെർബ്നേതാവ് റദോവൻ കരാദിച് തുടങ്ങി 15 പേരെ യു.ൻ ൈട്രബ്യൂണൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2016ൽ റദോവിച്ചിനെ ട്രൈബ്യൂണൽ 40 വർഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.