വത്തിക്കാൻ സിറ്റി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ആക ്രമണത്തെത്തുടർന്ന് നൂറുകണക്കിനാളുകൾ മരിച്ച സംഭവത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ക്രൂരമായ ഹിംസയെന്നാണ് അദ്ദേഹം കൃത്യത്തെ വിശേഷിപ്പിച്ചത്. പള്ളികളിലും മ റ്റിടങ്ങളിലും നടന്ന ആക്രമണം അങ്ങേയറ്റം വേദനാജനകമാണെന്നും ഇരയായവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം മുറിവേറ്റവർക്ക് വേണ്ടി പ്രാർഥിക്കുന്നതായും പോപ് പറഞ്ഞു.
ദേവാലയത്തിൽ രക്തം ചിന്തിയ വാർത്തയിലാണ് പോപ്പിെൻറ ഈ വർഷത്തെ ഈസ്റ്റർ ആഘോഷങ്ങൾ അവസാനിച്ചത്.
സെൻറ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഉയിർപ്പ് ശുശ്രൂഷക്ക് പോപ് കാർമികത്വം വഹിച്ചു. ഇതോടെ ഈ വർഷത്തെ ഈസ്റ്റർകാലത്ത് വലിയ രണ്ട് ദുരന്തങ്ങൾക്കാണ് ക്രൈസ്തവ സമൂഹം സാക്ഷ്യം വഹിച്ചത്. യേശുവിനെ ക്രൂശിച്ചുവെന്ന് കരുതപ്പെടുന്ന കുരിശിെൻറ ഭാഗം ക്രിസ്തു ധരിച്ച മുൾക്കിരീടം എന്നിവ സൂക്ഷിച്ച നേത്രദാം ദേവാലയം കഴിഞ്ഞ ആഴ്ചയാണ് അഗ്നിക്കിരയായത്.
കുർബാനക്ക് ശേഷം ധർമോപദേശം നടന്നില്ലെങ്കിലും ആഡംബരത്തിെൻറയും സുഖസൗകര്യങ്ങളുടേയും പിറകെപോയി ആയുസ്സ് പാഴാക്കരുതെന്ന് ഈസ്റ്റർ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.