ലണ്ടൻ: തമോഗർത്ത ഗവേഷണത്തിൽ വൻ നേട്ടങ്ങളുണ്ടാക്കിയ പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ ്റീഫൻ ഹോക്കിങ്ങിനുള്ള ആദരസൂചകമായി ബ്രിട്ടൻ പ്രത്യേക തമോഗർത്ത നാണയങ്ങളിറക്കി. 50 പെൻസിെൻറ നാണയങ്ങളാണ് ബ്രിട്ടീഷ് നാണയ വിഭാഗമായ റോയൽ മിൻറ് പുറത്തിറക്കിയത്. ഇതോടെ ബ്രിട്ടൻ ആദര നാണയമിറക്കിയിട്ടുള്ള െഎസക് ന്യൂട്ടെൻറയും ചാൾസ് ഡാർവിനടക്കമുള്ളവരുടെ നിരയിൽ ഹോക്കിങ്സും ഇടംനേടി.
സ്വർണ, വെള്ളി രൂപങ്ങളിലിറക്കിയ നാണയങ്ങൾ 55നും 795നും ഇടക്ക് പൗണ്ടിന് റോയൽ മിൻറ് വെബ്സൈറ്റിൽ വിൽപനക്കുണ്ടാവും. എഡ്വിന ഇല്ലിസ് ആണ് ന ണയം രൂപകൽപന ചെയ്തത്. ആധുനിക കാലഘട്ടത്തിലെ വിഖ്യാത ശാസ്ത്രപ്രതിഭയായി വിേശഷിപ്പിക്കപ്പെടുന്ന ഹോക്കിങ്സ് കഴിഞ്ഞവർഷം മാർച്ച് 14നാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.