ലണ്ടൻ: ഷേക്സ്പിയർ ദുരന്തനാടകമായ മാക്ബെത്ത് പഠിപ്പിക്കുന്നതിെൻറ ഭാഗമായി വിദ്യാർഥികൾക്ക് അസാധാരണമായ അസൈൻമെൻറ് നൽകിയ ഇംഗ്ലണ്ടിലെ അധ്യാപകെൻറ നടപടി വ്യാപക വിമർശനത്തിനിടയാക്കി.
കിഡ്ബ്രൂക്കിലെ തോമസ് താലിസ് സ്കൂൾ അധ്യാപകനാണ് വിദ്യാർഥികൾക്ക് ആത്മഹത്യക്കുറിപ്പ് എഴുതാൻ അസൈൻമെൻറ് നൽകിയത്. തുടർന്ന് പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. ഷേക്സ്പിയറിനെ പഠിക്കുന്നത് നല്ലതാണെങ്കിലും ആത്മഹത്യക്കുറിപ്പ് എഴുതിക്കുന്നത് ശരിയല്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
അസൈൻമെൻറ് നൽകിയവരെ വീണ്ടും അധ്യാപക പരിശീലനത്തിന് അയക്കുകയാണ് വേണ്ടതെന്നും ചിലർ പറഞ്ഞു. പ്രതിഷേധം കനത്തേതാടെ അധ്യാപകെൻറ നടപടിയിൽ സ്കൂൾ മാപ്പുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.