സ്വീഡൻ: കോവിഡ് മഹാമാരിയെ തുരത്താൻ ലോകരാജ്യങ്ങൾ അടച്ചുപൂട്ടൽ തുടരുകയാണ്. പല പശ്ചാത്യ രാജ്യങ്ങളിലും ലോക്ഡൗണിനെതിരെ പൊതുജന പ്രക്ഷോഭങ്ങൾ വരെ ഉയർന്നുവന്നിട്ടും അത് വിലവെക്കാതെ അധികാരികൾ നിയന്ത്രണം തുടരുന്ന കാഴ്ച്ചയാണ്. ലോക്ഡൗണിനൊപ്പം വ്യാപകമാവുന്ന ഒന്നാണ് ലോക്ഡൗൺ ലംഘനം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചിലരുടെ പ്രവൃത്തി കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
സ്വീഡനിലും അത്തരക്കാർ കുറവല്ല. വാരാന്ത്യ ദിനങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പാർക്കുകളിൽ തടിച്ചുകൂടി സർക്കാറിന് ചിലരുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കോവിഡ് 19 ഭീഷണി നിലനിൽക്കുേമ്പാൾ ലോക്ഡൗൺ ലംഘകരെ തുരത്താൻ സ്വീഡിഷ് നഗരമായ ലണ്ടിലെ സെൻട്രൽ പാർക്ക് അധികൃതർ ഒരു വഴി കണ്ടെത്തി. പാർക്കിലെ സഞ്ചാര പാതകളിലെല്ലാം അവർ കോഴിക്കാഷ്ടം വിതറി.
കുറച്ചൊന്നമുല്ല.. കിലോക്കണക്കിനാണ് കാഷ്ടം സെൻട്രൽ പാർക്കിനകത്തെ വഴികളിൽ വലിച്ചെറിഞ്ഞത്. തുടക്കത്തിൽ നടത്തിയ പരീക്ഷണത്തിലൂടെ ആളുകളുടെ വരവ് ഗണ്യമായി കുറക്കാൻ സാധിച്ചതായി അധികൃതർ പറയുന്നു. കോഴിക്കാഷ്ടത്തിൻറെ അസഹ്യമായ ദുർഗന്ധം കൂടുതൽ ആളുകളെ പാർക്കിൽ നിന്നും അകറ്റുമെന്ന പ്രതീക്ഷയിൽ 1000 കിലോ കോഴിക്കാഷ്ടം സിറ്റി പാര്‍ക്കിലുടനീളം വലിച്ചെറിയാന്‍ ലണ്ട് കൗണ്‍സില്‍ തൊഴിലാളികളോട് ഉത്തരവിട്ടതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്തായാലും പുതിയ കോഴി പ്രയോഗം സെൻട്രൽ പാർക്കിനെ ദുർഗന്ധപൂരിതമാക്കിയെന്നാണ് ലണ്ട് നഗരത്തിെൻറ മേയർ ഫിലിപ്പ് സാൻഡ്ബെർഗ് പറയുന്നത്. സമീപത്ത് വസിക്കുന്നവർക്ക് അത് വലിയ പ്രയാസമുണ്ടാക്കി. എന്നാൽ, അതിന് പിന്നിലുള്ള കാരണമറിഞ്ഞതോടെ ജനങ്ങൾ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറയുന്നു.
പൊതുജനങ്ങളുടെ ഒത്തുകൂടൽ ഒഴിവാക്കാൻ കഴിഞ്ഞതിന് പുറമേ പാര്‍ക്കിലെ പുല്‍ത്തകിടികള്‍ക്ക് കോഴിക്കാഷ്ടം വളമാക്കാൻ സാധിച്ചതായും ലോക്കല്‍ കൗണ്‍സിലിെൻറ പരിസ്ഥിതി സമിതിയും കോഴിപ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട് പറയുന്നു. നഗരത്തില്‍ എല്ലാ വര്‍ഷവും നിരവധിയാളുകൾ ഒത്തുകൂടുന്ന വാള്‍പര്‍ഗീസ് നൈറ്റ് ആഘോഷം നടക്കാനിരിക്കെയാണ് കോഴിക്കാഷ്ട പ്രയോഗവുമായി അധികൃതർ എത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 16 മരണങ്ങൾ അടക്കം ഇതുവരെ 2669 പേരാണ് സ്വീഡനിൽ കോവിഡ് ബാധിച്ച് മരിച്ചത്. 22,082 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി 562 പേർക്ക് രോഗം ബാധിച്ചെന്നുമാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.