കുടിയേറ്റ മുസ്ലിംകളുടെ പൗരത്വം; സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിതപരിശോധന

ബേണ്‍: രാജ്യത്തെ മുസ്ലിം പ്രവാസികളുടെ മൂന്നാം തലമുറക്ക് പൗരത്വം, പാസ്പോര്‍ട്ട് എന്നിവ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലഘൂകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചൊല്ലി സ്വിറ്റ്സര്‍ലന്‍ഡില്‍ വിവാദം. മുസ്ലിംകള്‍ക്ക് അത്തരം ആനുകൂല്യങ്ങള്‍ അനുവദിക്കരുതെന്ന് തീവ്ര വലതുപക്ഷ കക്ഷികള്‍ ദേശവ്യാപകമായി പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.

അതേസമയം,നിയമം നടപ്പാക്കുന്നതിന് ജനാംഗീകാരം ലഭിക്കാന്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീവ്ര വലത് ദേശീയ പാര്‍ട്ടികളായ പീപ്ള്‍സ് പാര്‍ട്ടിയുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ സ്വിസ് ജനാധിപത്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയതായി രാഷ്ട്രീയ നിരീക്ഷകര്‍ കുറ്റപ്പെടുത്തി. കൂടുതല്‍ മുസ്ലിംകള്‍ക്ക് പൗരത്വം ലഭിക്കുന്നതോടെ പരമ്പരാഗത സ്വിസ് മൂല്യങ്ങള്‍ക്ക് ചോര്‍ച്ച സംഭവിക്കുമെന്നാണ് വലതുപക്ഷ വിഭാഗങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്ക.

Tags:    
News Summary - switzerland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.