ലൂസിയാന: സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് വീണ്ടും നയതന്ത്രതല ചര്‍ച്ച സ്വിറ്റ്സര്‍ലന്‍ഡില്‍ തുടങ്ങി. യു.എസിന്‍െറയും റഷ്യയുടെയും മധ്യസ്ഥതയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനു ശേഷം ആദ്യമായാണ് വീണ്ടുമൊരു ഉഭയകക്ഷി ചര്‍ച്ചക്ക് വേദിയൊരുങ്ങുന്നത്. അലപ്പോയില്‍ ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണിത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായും യു.എന്‍ അംബാസഡര്‍മാരുമായും ചര്‍ച്ചനടത്തും.
തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
പുതിയ ചര്‍ച്ചയോടെ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷയില്ളെന്ന് ലാവ്റോവ് റഷ്യന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. മുന്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ലാവ്റോവിന്‍െറ പരാമര്‍ശം. യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ടു വെക്കാനില്ളെന്നും ലാവ്റോവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.