ദുബൈ: തോളിലുറങ്ങി കിടക്കുന്ന പെൺകുഞ്ഞുമായി ശിഥിലമാക്കപ്പെട്ട കുടുംബത്തിെൻറ ചിത്രവുമായി നിൽക്കുന്ന വൃദ്ധന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ഛായ, വ്ളാദിമിർ പുടിൻ, ബരാക് ഒബാമ, കിം ജോൻ ഉൻ, ബശ്ശാർ അൽ അസദ്, ഡേവിഡ് കാമറൺ, നെതിന്യാഹു, അൽ സിസി തുടങ്ങിയ നേതാക്കൾ അഭയാർഥികൾകളുടെ ഭക്ഷണവിതരണ വരിയിൽ പാത്രവുമായി നിൽക്കുന്നു.. അബ്ദല്ല അൽ ഒമാരി എന്ന സിറിയൻ അഭയാർഥി കലാകാരെൻറ പെയിൻറിങ് പ്രദർശനത്തിൽ നിന്നുള്ള കാൻവാസ് കാഴ്ചകളാണിതെല്ലാം.
ദുബൈ ആർട്ട് ഗാലറിയിൽ ‘‘ദ വൾനേർബിലിറ്റി സീരീസ്’’ എന്ന പേരിൽ നടത്തുന്ന ചിത്രപ്രദർശനം അഭയാർഥികളുടെ ജീവിതം വ്യത്യസ്ത രീതിയിൽ കോറിയിടുകയാണ് അബ്ദല്ല. ബെൽജിയത്തിലേക്ക് കുടിയേറിയ അബ്ദല്ല, ബ്രസെൽസിലെ സ്റ്റുഡിയോയിൽ വെച്ചാണ് തെൻറ ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയത്. ‘‘ദ വൾനേർബിലിറ്റി സീരീസ്’’ ചിത്രങ്ങൾ 19 മാസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയതെന്നും അബ്ദല്ല പറയുന്നു.
അധികാരത്തിെൻറ അപ്പുറത്ത് നേതാക്കളെല്ലാം സാധാരണ മനുഷ്യരാണെന്ന സന്ദേശമാണ് അബ്ദല്ല തെൻറ ചിത്രങ്ങളിലൂടെ പറഞ്ഞുവെക്കുന്നത്. കൂടാതെ സിറിയൻ വിഷയത്തോടും അഭയാർഥി പ്രശ്നങ്ങളോടുമുള്ള ലോക രാജ്യങ്ങളുടെ നിലപാടും ചിത്രകല എന്ന മാധ്യമത്തിലൂടെ അബ്ദല്ല പറഞ്ഞുവെക്കുന്നു.
2011 ൽ ദമാസ്കസിൽ ആഭ്യന്തരയുദ്ധം തുടങ്ങുേമ്പാഴാണ് താൻ ചിത്രരചനയിലേക്ക് തിരിഞ്ഞത്. യുദ്ധാന്തരീക്ഷത്തിൽ തുടരാൻ കഴിയാത്തതിനാൽ ബെൽജിയത്തിലേക്ക് പലായനം ചെയ്യുകയായിരുന്നു. ജനങ്ങൾ നേതാക്കളെ ആദരിക്കുേമ്പാൾ അവരുടെ വീഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നില്ല, അവരെ ദരിദ്രരോ ക്ഷീണിതരോ ആയി കാണാനും ആഗ്രഹിക്കുന്നില്ല. എന്നാൽ ജനങ്ങൾ അങ്ങനെയെല്ലാമാണ്’’– അബ്ദല്ല പറയുന്നു.
മുഷിഞ്ഞ കോട്ടും തൊപ്പിയും കയ്യിൽ സാധനങ്ങൾ നിറച്ച സഞ്ചിയുമായി നിൽക്കുന്ന ഉർദുഗാൻ, സഹായിക്കണമെന്ന നോട്ടീസുമായി നിൽക്കുന്ന വൃദ്ധനായ പുടിൻ, തണുപ്പിനെ ചെറുക്കാൻ ഒാവർ കോട്ടും കയ്യിൽ ബിയർ ഗ്ളാസുമായി നിൽക്കുന്ന ഡേവിഡ് കാമറൺ, കളിപ്പാട്ട മിസൈൽ പിറകിലൊളിപ്പിച്ച് പതറിനിൽക്കുന്ന കുട്ടി കിം ജോൻ ഉൻ, നീളൻ കുപ്പായവും വടിയുമേന്തി കാലിയെ മേക്കുന്ന അബ്ദുൽ ഫത്താഹ് ഗിലാനി, പരമ്പരാഗത ജർമൻ വേഷത്തിലിരിക്കുന്ന ആംഗല മെർക്കൽ, കൂട്ടപലായന ചിത്രത്തിൽ ട്രംപും ഒബാമയും ഹിലരി ക്ളിൻറനും തേരേസ മേയും ബോറിസ് ജോൺസണും ബശ്ശാർ അൽ അസദും.... അഭയാർഥി ജീവിതത്തിെൻറ നേർക്കാഴ്ചകൾക്ക് രാഷ്ട്ര തലവൻമാരുടെ ഛായ പകരുന്ന അബ്ദല്ലയുടെ കാൻവാസുകൾ ലോകപ്രസിദ്ധി നേടിയിരിക്കുന്നു. ഒപ്പം പലായനത്തിെൻറയും ദാരിദ്ര്യത്തിെൻറയും ദു:ഖവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.