അങ്കാറ: ആറുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരസംഘർഷങ്ങൾക്ക് ശാശ്വതപരിഹാരം തേടിയുള്ള ചർച്ചക്കായി റഷ്യ, ഇറാൻ പ്രതിനിധികൾ തുർക്കിയിൽ. ഇൗ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളാണ് തുർക്കിയിലെ അൻറാല്യയിൽ സമ്മേളിച്ചത്. ബുധനാഴ്ച സമാനവിഷയത്തിൽ റഷ്യയിൽ ത്രിരാഷ്ട്ര ഉച്ചകോടി നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച. തുറമുഖനഗരമായ സോചിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ഒൗദ്യോഗികവസതിയിലാണ് ചർച്ച നടക്കുക.
യു.എന്നിൽ, സിറിയയിലെ രാസായുധആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണറിപ്പോർട്ടിെൻറ കാലാവധി നീട്ടണെമന്നാവശ്യപ്പെടുന്ന യു.എസ് പ്രമേയം റഷ്യ വീറ്റോ ചെയ്തതിനുപിന്നാലെയാണ് ചർച്ചയെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.