ബർലിൻ: രാജ്യത്ത് ഭീകരാക്രമണ പദ്ധതിയിെട്ടന്നു സംശയിക്കുന്ന സിറിയൻ യുവാവിനെ അറസ്റ്റ് ചെയ്തു. മാരക പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനാണ് ഇൗ 19കാരൻ പദ്ധതിയിട്ടതത്രെ. ഇയാളുടെ പേര് യമൻ എ എന്നാണെന്ന് ജർമൻ പൊലീസ് വ്യക്തമാക്കി.
യുവാവിന് െഎ.എസുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ഇൗ വർഷം ജൂലൈക്കു മുമ്പ് വൻ സ്േഫാടനം നടത്തി പരമാവധി ആളുകളെ കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നതത്രെ. കഴിഞ്ഞ ഡിസംബറിലുണ്ടായ ട്രക്ക് ബോംബ് ആക്രമണത്തിനു ശേഷം രാജ്യത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.