മാസങ്ങള്‍ക്കിടെ 66,000 ആളുകള്‍ സിറിയയില്‍നിന്ന് കുടിയൊഴിഞ്ഞു –യു.എന്‍

യുനൈറ്റഡ് നേഷന്‍സ്: ഏതാനും മാസങ്ങള്‍ക്കിടെ സിറിയയില്‍നിന്ന് 66,000 ആളുകള്‍ പലായനം ചെയ്തതായി യു.എന്‍. വടക്കന്‍ അലപ്പോയിലെ അല്‍ബാബില്‍നിന്ന് 40,000 ആളുകള്‍ പലായനം ചെയ്തു. മാസങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ കഴിഞ്ഞ ഫെബ്രുവരി 23ന് തുര്‍ക്കി പിന്തുണയോടെ അല്‍ബാബ് ഐ.എസില്‍നിന്ന് വിമതര്‍ തിരിച്ചുപിടിച്ചിരുന്നു. ഫെബ്രുവരി 25നുശേഷം ഐ.എസിനെതിരെ സിറിയന്‍ സൈന്യം പോരാട്ടം ശക്തമാക്കിയതോടെ കിഴക്കന്‍ അല്‍ബാബില്‍നിന്ന് 26,000 പേര്‍ കുടിയൊഴിഞ്ഞതായും യു.എന്‍ ചൂണ്ടിക്കാട്ടി.

ഐ.എസിനെതിരെ ഇറാഖിസൈന്യം പോരാട്ടം രൂക്ഷമാക്കിയതോടെ പടിഞ്ഞാറന്‍ മൂസിലില്‍നിന്ന് 45,000 പേര്‍ കുടിയൊഴിഞ്ഞതായും യു.എന്‍ അറിയിച്ചു. ഫെബ്രുവരി 19നാണ് പടിഞ്ഞാറന്‍ മൂസിലില്‍ സൈന്യം ആക്രമണം തുടങ്ങിയത്.
ഫെബ്രുവരി 28ന് മാത്രം 17,000 പേര്‍ പലായനം ചെയ്തു. മാര്‍ച്ച് മൂന്നിന് 13,000 പേര്‍ ഒഴിഞ്ഞു.

Tags:    
News Summary - syrian refuges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.