ഗര്‍ഭിണിയായ ടീം ലീഡര്‍ കൊല്ലപ്പെട്ട കേസില്‍ ഹൈസ്കൂള്‍ വിദ്യാർഥി അറസ്റ്റില്‍

ഇന്ത്യാന: ഗര്‍ഭിണിയായ ഹൈസ്ക്കൂള്‍ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ അറസ്​റ്റിൽ. ഞായറാഴ്​ച രാത് രിയാണ്​
മിഷ് വാക്കാ ഹൈസ്ക്കൂൾ ഫുട്​ബോൾ ടീമി​​​െൻറ ചിയർ ലീഡറായ ബ്രിയാന റഷ്‌ലാംഗിനെ(17) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. തുടർന്ന്​ സ്കൂൾ വിദ്യാർഥിയും ഫുട്‌ബോള്‍ താരവുമായ ആരോണ്‍ ടിജൊയെ(16) പൊലീസ്​ അറസ്​റ്റു ചെയ്യുകയായിരുന്നു.
മിഷ് വാക്കാ ഹൈസ്കൂൾ വിദ്യാർഥികളാണ് ഇരുവരും. കാമുകിയായ ബ്രിയാന ഗര്‍ഭിണിയായ വിവരം തന്നില്‍ നിന്നും മറച്ചുവെച്ചതും ഗര്‍ഭചിദ്രം നടത്താതിരുന്നതുമാണ്​ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ ആരോണ്‍ പൊലീസിനോട് സമ്മതിച്ചു.

ബ്രിയാനെ ആറുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി മുതൽ ബ്രിയാനയെ കാണാനില്ലായിരുന്നു. തുടർന്ന്​ നടത്തിയ തെരച്ചിലിൽ ഞായറാഴ്​ച രാത്രിയോടെ മൃതദേഹം ചിക്കാഗൊയില്‍ നിന്നും 80 മൈല്‍ അകലെയുള്ള സൗത്ത് ബ​​െൻറിലെ ഹോട്ടലിനു പുറകിലുള്ള ട്രാഷ് ബിന്നില്‍ നിന്നും കണ്ടെത്തി.

കത്തി ഉപയോഗിച്ചാണ് ബ്രിയാനയെ കൊലപ്പെടുത്തിയതെന്നും, അതിനുശേഷം പ്ലാസ്റ്റിക് ബാഗിലാക്കി ട്രാഷ്​ ബിന്നിൽ ഇടുകയായിരുന്നു പ്രതി പറഞ്ഞു. ബ്രിയാനെ ഉപയോഗിച്ചിരുന്ന ഫോണും, കൊലക്ക്​ ഉപയോഗിച്ച കത്തിയും നദിയിലേക്ക് എറിഞ്ഞു കളഞ്ഞതായും ആരോണ്‍ സമ്മതിച്ചു. അറസ്റ്റിലായ പ്രതി​ക്കെതിരെ സ​​െൻറ്​ ജോസഫ്​ കൗണ്ടി സുപ്പീരിയർ കോടതി കൊലപാതക കുറ്റം ചുമത്തി.

Tags:    
News Summary - Teen Arrested In Death Of Pregnant Team Manager- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.