ലണ്ടൻ: ഒരിക്കൽക്കൂടി ബ്രെക്സിറ്റ് കരാർ പാർലമെൻറിൽ വോട്ടിനിടാൻ സാധ്യത തേടി ബ്രി ട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. കരാർ മൂന്നുതവണയും തള്ളിയ സാഹചര്യത്തിൽ യൂറോപ്യ ൻ യൂനിയൻ വിടുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കുകയാണ് മേയ്. കരാറിൽ അടിമുടി മാറ്റംവരുത്തുകയോ മേയ് രാജിവെക്കുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷത്തിെൻറ ആവശ്യം. പഴയ കരാർതന്നെ വീണ്ടും അവതരിപ്പിച്ചാൽ പിന്തുണക്കില്ലെന്നും അവർ വ്യക്തമാക്കി.
ബ്രെക്സിറ്റ് നടപ്പാക്കാൻ മറ്റുവഴികൾ ആരാഞ്ഞ് തിങ്കളാഴ്ച എം.പിമാർ പ്രമേയം അവതരിപ്പിക്കുന്നുണ്ട്.58 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് മൂന്നാമതും കരാർ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.