െബ്ര​ക്സി​റ്റ്: തെരേസ മേയ്​ രാജി പ്രഖ്യാപിച്ചു

ല​ണ്ട​ന്‍: യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ല്‍നി​ന്ന്​ ബ്രി​ട്ട​​െൻറ പി​ന്മാ​റ്റം (െബ്ര​ക്സി​റ്റ്) ന​ട​പ്പാ​ക്കു​ ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​​െൻറ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന ്ത്രി തെ​രേ​സ മേ​യ്​ രാ​ജി പ്ര​ഖ്യാ​പി​ച്ചു. ബ്രെ​ക്‌​സി​റ്റ് ക​രാ​ര്‍ പാ​ര്‍ല​മ​െൻറി​ൽ അ​ടു​ത്ത​മാ​സം വോ​ ട്ടി​നി​ടാ​നി​രി​ക്കെ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജി.

ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി​യു​ടെ (ടോ​റി പാ​ർ​ട്ടി) നേ​തൃ​സ്ഥാ​നം ജൂ​ൺ ഏ​ഴി​ന് ഒ​ഴി​യും. പാ​ർ​ട്ടി പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​​ഞ്ഞെ​ടു​ക്കു​ന്ന​തു വ​രെ മേ​യ്​ നേ​തൃ​സ്ഥാ​ന​ത്ത് തു​ട​രും. 2016ൽ ​ബ്രി​ട്ടീ​ഷ് ജ​ന​ത തീ​രു​മാ​നി​ച്ച െബ്ര​ക്സി​റ്റ് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തെ​ന്നും ഇ​ത്​ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് സ്ഥാ​ന​മൊ​ഴി​യു​ന്ന​തെ​ന്നും ഡൗ​ണി​ങ് സ്ട്രീ​റ്റി​ലെ 10ാം ന​മ്പ​ർ വ​സ​തി​ക്കു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ അ​വ​ർ പ​റ​ഞ്ഞു. ​െബ്ര​ക്സി​റ്റ് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്​ തീ​ർ​ത്തും നി​രാ​ശ​ജ​ന​ക​മാ​യ കാ​ര്യ​മാ​ണ്. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് െബ്ര​ക്സി​റ്റ് ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​വ​ർ പ്ര​ത്യാ​ശി​ച്ചു.

രാ​ജി​യോ​ടെ ക​ണ്‍സ​ര്‍വേ​റ്റി​വ് പാ​ര്‍ട്ടി നേ​തൃ​സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​രം തു​ട​ങ്ങും. 62കാ​രി​യാ​യ തെ​രേ​സ മേ​യ്​ കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​ർ​ന്നേ​ക്കും. പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി അ​ടു​ത്താ​ഴ്ച തു​ട​ങ്ങും. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി അ​ധി​കാ​ര​മേ​റ്റെ​ടു​ക്കും.
Tags:    
News Summary - theresa may

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.